Image

എല്ലാം നടക്കുമെന്ന്‌ മുഖ്യമന്ത്രി; എമര്‍ജിംഗ്‌ കേരള പദ്ധതിക്ക്‌ തുടക്കം

Published on 21 September, 2011
എല്ലാം നടക്കുമെന്ന്‌ മുഖ്യമന്ത്രി; എമര്‍ജിംഗ്‌ കേരള പദ്ധതിക്ക്‌ തുടക്കം
തിരുവനന്തപുരം: കേരളത്തോടുള്ള നിക്ഷേപകരുടെ ധാരണമാറ്റാനും ഇവിടെ എല്ലാം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്നും ആഗോള നിക്ഷേപകരെ ബോധ്യപ്പെടുത്തുന്ന എമര്‍ജിംഗ്‌ കേരള പദ്ധതിക്ക്‌ തുടക്കം. കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ 2012 ഏപ്രില്‍ 19 മുതല്‍ 21 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന എമര്‍ജിംഗ്‌ കേരള നിക്ഷേപക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിക്ഷേപം ആകര്‍ഷിക്കുന്നതിലുപരി, ഇവിടെ ഒന്നും നടക്കില്ലെന്ന നിക്ഷേപകരുടെ ധാരണ തിരുത്താനാണ്‌ എമര്‍ജിംഗ്‌ കേരള നിക്ഷേപക സംഗമം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അനന്തസാധ്യതകള്‍ തുറക്കുന്ന കേരളത്തിന്റെ വാതിലാണ്‌ എമര്‍ജിംഗ്‌ കേരള പദ്ധതി. കേരളത്തിന്റെ സാധ്യതകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ആ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം സന്നദ്ധമാണെന്നും അതിനായി മുന്നോട്ടു വരുന്നവരെ രണ്‌ടു കൈയും നീട്ടി സ്വീകരിക്കുമെന്നുമുള്ള സന്ദേശം ഇതിലൂടെ പകരും. നിക്ഷേപകര്‍ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക