Image

കുടുംബോത്സവം 2013 നടത്തി

Published on 16 April, 2013
കുടുംബോത്സവം 2013 നടത്തി
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ പളളിയുടെ ആഭിമുഖ്യത്തില്‍ സൗത്ത് ഈസ്റ്റ് റീജിയണിന്റെ നേതൃത്വത്തില്‍ നടന്ന കുടുംബോത്സവം 2013 മെല്‍ബണിലെ ഡെവട്ടന്‍ പളളിയില്‍ രാവിലെ 9.30ന് ഫാ. ജോയി തടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയോടുകൂടി തുടക്കം കുറിച്ചു.

ഫാ. ജോയി തടത്തില്‍, ബെര്‍ട്ടി ചാക്കോ തോമസ് വാതപ്പളളി, സുനില്‍ ജോര്‍ജ് എന്നിവര്‍ സംയുക്തമായി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

സീറോ മലബാര്‍ സഭ മെല്‍ബണ്‍ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം സന്ദേശം നല്‍കി. തുടര്‍ന്ന് കള്‍ച്ചറല്‍ പരിപാടികള്‍ അരങ്ങേറി.

ഫുഡ്സ്റ്റാളുകള്‍ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യന്‍ ഗ്രോസറിയുടെ വിവിധ സ്റ്റാളുകളും കുടുംബോത്സവത്തോടുനുബന്ധിച്ച് സംഘടിപ്പിച്ചു. 

സെന്റ് തോമസ് സീറോ മലബാര്‍ സഭയുടെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ വന്‍ വിജയമായിരുന്നു കുടുംബോത്സവം 2013 എന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. വൈകുന്നേരം നാലോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക