Image

അഫ്‌ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ്‌ റബ്ബാനി ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

Published on 20 September, 2011
അഫ്‌ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ്‌ റബ്ബാനി ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു
കാബൂള്‍: മുന്‍ അഫ്‌ഗാന്‍ പ്രസിഡന്റും, അഫ്‌ഗാന്‍ സമാധാന സമിതി തലവവനുമായ ബറാനുദ്ദിന്‍ റബ്ബാനി ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇന്ന്‌ വൈകുന്നേരം കാബൂളിലെ വസതിയിലുണ്ടായ ചാവേര്‍ ആക്രമണത്തിലാണ്‌ റബ്ബാനി കൊല്ലപ്പെട്ടത്‌. 1992 മുതല്‍ 1996 വരെ അഫ്‌ഗാന്റെ പ്രസിഡന്റായിരുന്നു റബ്ബാനി. തുടര്‍ന്നു താലിബാന്‍ ഭരണകൂടം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. കാബൂളില്‍ യുഎസ്‌ എംബസിക്കു നേരെയുണ്ടായ ആക്രമണത്തിനു തൊട്ടു പിന്നാലെ ഉണ്ടായിരിക്കുന്ന സംഭവം അഫ്‌ഗാനിലെ സമാധാന പ്രക്രിയയെ പ്രതികൂലമായി ബാധിക്കാനാണ്‌ സാധ്യത.

താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ചാവേര്‍ സ്‌ഫോടനമെന്ന്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ആക്രമണത്തിന്‌ പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക