Image

കടാലാസു വഞ്ചികള്‍ - (കവിത) ശിവപ്രസാദ്‌ പാലോട്

Published on 11 April, 2013
കടാലാസു വഞ്ചികള്‍  -  (കവിത) ശിവപ്രസാദ്‌ പാലോട്

രാവിലെ കരഞ്ഞു വീര്‍ത്ത
മുഖവുമായി
ഒരു മേഘമാണ്
വിളിച്ചുണര്‍ത്തിയത്

ആകാശചരിവുകളില്‍
ആരോരുമില്ലാതെ
അലയുകയാണത്രേ

കണ്‍കോണുകളില്‍
അപ്പോള്‍ ഒരു തുള്ളി
തിളക്കമുണ്ടായിരുന്നു

തലചായക്കാന്‍
ഒരു കാറ്റിന്റെ
ചുമല്‍ കിട്ടാതെ

മയങ്ങാന്‍
ഒരു പര്‍വതത്തിന്റെ
മടിത്തട്ടില്ലാതെ

കൂട്ടിനു
ഒരു മാമരത്തിന്റെ
മാറിടമില്ലാതെ

രാവിലെ കരഞ്ഞു വീര്‍ത്ത
മുഖവുമായി
ഒരു മേഘമാണ്വി
ളിച്ചുണര്‍ത്തിയത്

ഒന്ന് കൈ നീട്ടിയപ്പോള്‍
അതിറങ്ങി വരികയായിരുന്നു
അരുമയോടെ
ഇണങ്ങി നില്‍ക്കുകയായിരുന്നു

ഉരുണ്ടുകൂടലിന്റെ
ഘനമൌനത്തിനു ശേഷം
ചാറലുകളുടെ
ജല്പനങ്ങള്‍

ഉയര്‍ന്നും താണും
കലമ്പലുകളുടെ തോരാ മഴയായി
ഒരു മേഘം മുഴുവന്‍
ചുരന്നിരങ്ങുകയായിരുന്നു
അപ്പോഴും
ഒരു കവിതയും
പാടി മുഴുമിക്കാതെ
ഒരു കഥയും
പറഞ്ഞു തീരാതെ
ഒരു ചിത്രവും
വരച്ചു തീരാതെ
വിരലുകള്‍ പോലെ
ഒഴുക്കുകള്‍

ഇപ്പോള്‍ എന്റെ
കടാലാസു വഞ്ചികള്‍ക്ക്ജീ
വന്‍ വച്ചിട്ടുണ്ട്

ഒരു മേഘത്തിന്റെ
പുഞ്ചിരി മുഴുവന്‍
കൂട്ടി വച്ച്
പേരറിയാത്തെ
ദിക്കുകള്‍ തേടി
അവ യാത്രയിലാണ്

കടാലാസു വഞ്ചികള്‍  -  (കവിത) ശിവപ്രസാദ്‌ പാലോട്
Join WhatsApp News
Mahakapi Wayanadan 2013-04-15 11:26:41
വായിച്ചു, നന്നായിട്ടുണ്ട്

മഹാകപി വയനാടന്‍
KRISHNA 2013-04-16 07:24:36
കവിത നന്നായിട്ടുണ്ട്. ഇനിയും എഴുതണം. Please contact.

nairkrishnankutty@gmail.com

Karnan Madathara 2013-05-20 03:56:11
ഗദ്യ കവിത ആയിരുന്നെങ്കിലും ആശയ സംബുഷ്ട്ടമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക