Image

പുസ്‌തകത്തിലെ ദുര്‍വ്യാഖ്യാനം ഒഴിവാക്കണം: മെത്രാപ്പോലീത്ത

Published on 27 May, 2011
പുസ്‌തകത്തിലെ ദുര്‍വ്യാഖ്യാനം ഒഴിവാക്കണം: മെത്രാപ്പോലീത്ത
മാവേലിക്കര: പത്താംക്ലാസിലെ പാഠപുസ്‌തകത്തില്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ കത്തോലിക്കാസഭയെ ആക്ഷേപിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ ഈ അധ്യയനവര്‍ഷം മുതല്‍ പത്താംക്ലാസ്‌ സമൂഹ്യപാഠത്തിലാണ്‌ വിവാദ ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
ക്രൈസ്‌തവ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധകുര്‍ബാനയുടെ സ്ഥാപന സംഭവം വികലമായി അവതരിപ്പിക്കുകയും മാര്‍പ്പാപ്പയേപ്പോലും വിശ്വാസം വില്‌ക്കുന്ന കച്ചവടക്കാരനായി ചിത്രീകരിക്കുകയുമാണ്‌ ഈ പുസ്‌തകത്തിലൂടെ ചെയ്‌തിരിക്കുന്നതെന്നും മെത്രാപ്പോലീത്ത ചൂണ്‌ടിക്കാട്ടി. സഭ കാലഘട്ടങ്ങളായി പൊതുസമൂഹത്തിന്‌ നല്‌കിക്കൊണ്‌ടിരിക്കുന്ന ശുശ്രൂഷകളെയും കാരുണ്യ പ്രവര്‍ത്തികളെയും നിരാകരിച്ചുകൊണ്‌ട്‌ ചരിത്രത്തെ നിരീശ്വരവാദ പ്രത്യയശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാനും കത്തോലിക്കാസഭയേക്കുറിച്ച്‌ തെറ്റിധാരണകള്‍ പുതിയ തലമുറയുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ നടത്തിയിരിക്കുന്നതെന്നും മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക