Image

ഹാപ്പി ന്യൂ ഇയര്‍: പൃഥ്വി ചിത്രത്തില്‍ ഐശ്വര്യ ?

Published on 08 April, 2013
ഹാപ്പി ന്യൂ ഇയര്‍: പൃഥ്വി ചിത്രത്തില്‍ ഐശ്വര്യ ?
വിവാഹവും അമ്മയാകലും മൂലം സിനിമാ രംഗം വിട്ടുനില്‍ക്കുന്ന ബോളിവുഡ്‌ നടി ഐശ്വര്യ പൃഥ്വിരാജ്‌ അഭിനയിക്കുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ തിരിച്ചുവരവിന്‌ ഒരുങ്ങുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌.

നൃത്ത സംവിധാനത്തില്‍ നിന്ന്‌ സിനിമാ സംവിധാനത്തിലേക്ക്‌ വന്ന ഫറാ ഖാനാണ്‌ 'ഹാപ്പി ന്യൂ ഇയര്‍' സംവിധാനം ചെയ്യുന്നത്‌. പൃഥ്വിയെക്കൂടാതെ ഷാരൂഖ്‌ ഖാന്‍, അഭിഷേക്‌ ബച്ചന്‍, കത്രീന കൈഫ്‌, ബൊമാന്‍ ഇറാനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഷാരൂഖിന്റെ നായികാ വേഷത്തിലാണത്രേ ആഷിന്റെ വെള്ളിത്തിരയിലേക്കുള്ള പുനപ്രവേശം. മുന്‍പ്‌ മണിരത്‌നത്തിന്റെ രാവണ്‍ എന്ന ചിത്രത്തില്‍ ഐശ്വര്യയും പൃഥ്വിയും ഒരുമിച്ചിട്ടുണ്ട്‌. റൊമാന്റിക്‌ കോമഡിയായി ഒരുക്കുന്ന 'ഹാപ്പി ന്യൂ ഇയര്‍' നിര്‍മ്മിക്കുന്നത്‌ ഷാരൂഖ്‌ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ്‌ ചില്ലീസ്‌ എന്റര്‍ടൈന്‍മെന്റാണ്‌.
ഹാപ്പി ന്യൂ ഇയര്‍: പൃഥ്വി ചിത്രത്തില്‍ ഐശ്വര്യ ? ഹാപ്പി ന്യൂ ഇയര്‍: പൃഥ്വി ചിത്രത്തില്‍ ഐശ്വര്യ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക