Image

സാമ്പത്തിക അഴിമതി: സി.കെ.പി പത്മനാഭനെ നീക്കി

Published on 19 September, 2011
സാമ്പത്തിക അഴിമതി: സി.കെ.പി പത്മനാഭനെ നീക്കി
തിരുവനന്തപുരം: സി.പി.എമ്മില്‍ വീണ്ടും അഴിമതിയുടെ പേരില്‍ പുറത്താക്കല്‍. പാര്‍ട്ടി സംസ്ഥാന സമിതിയംഗവും കേരള കര്‍ഷകസംഘം വൈസ്‌ പ്രസിഡന്‍റുമായ സി.കെ.പി പത്മനാഭനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിലുംനിന്ന്‌ നീക്കി. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത്‌ അദ്ദേഹത്തിന്‍െറ ഓഫിസില്‍ നടന്ന പണാപഹരണവുമായി ബന്ധപ്പെട്ടാണ്‌ നടപടി. അച്യുതാനന്ദന്‍ പക്ഷക്കാരനാണ്‌ സി.കെ.പി.

കര്‍ഷക സംഘത്തിന്‍െറ ഓഫിസ്‌ സെക്രട്ടറിയാണ്‌ 24 ലക്ഷം രൂപ വെട്ടിച്ചതെങ്കിലും അതിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്ന്‌ ഒഴിയാന്‍ സി.കെ.പി. പത്മനാഭന്‌ കഴിയില്‌ളെന്ന നിലപാടാണ്‌ അന്വേഷണ കമീഷനും സംസ്ഥാനസമിതിയും കൈക്കൊണ്ടത്‌. ശനിയാഴ്‌ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്‌ നടപടിക്ക്‌ ശിപാര്‍ശചെയ്‌തിരുന്നു.

കര്‍ഷകസംഘം മുന്‍ സംസ്ഥാന പ്രസിഡന്‍റും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം.കെ. ഭാസ്‌കരനെ താക്കീത്‌ ചെയ്യാനും സംസ്ഥാന സമിതി തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക