Image

ഒസിഐ കാര്‍ഡ്: അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍

ജോഷി വളളിക്കളം Published on 04 April, 2013
ഒസിഐ കാര്‍ഡ്: അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍
ഷിക്കാഗോ: ഒസിഐ കാര്‍ഡ് സംബന്ധിച്ച് മലയാളി സമൂഹത്തിന് ഇടയില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ധാരാളം സംശയങ്ങളും ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നതിനിടയില്‍ അതു സംബന്ധിച്ച് ചിലവിവരങ്ങള്‍.

1. ഒസിഐ കാര്‍ഡിന് അര്‍ഹരായവര്‍ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന് വിദേശ പൗരത്വം സ്വീകരിച്ചവരും അവരുടെ മക്കളുമാണ്.

2. ഒസിഐ കാര്‍ഡ് ജീവിതകാലം മുഴുവന്‍ ഇന്ത്യയിലേക്ക് യാത്രയ്ക്ക് ഉപയോഗിക്കുവാന്‍ ഉളള ഒരു വീസയാണ്. എന്നാല്‍ ഇത് നിയമ പരിധി അനുസരിച്ച് പുതുക്കേണ്ടതാണ്.

3. പ്രസ്തുത ഒസിഐ കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലേക്കുളള യാത്രയ്ക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല.

4. ഒസിഐ കാര്‍ഡുളളവര്‍ എത്രനാള്‍ വേണമെങ്കിലും ഇന്ത്യയില്‍ താമസിക്കുന്നതിന് യാതൊരു നിയന്ത്രണവും ഇല്ല. മറ്റു വീസകള്‍ 89 ദിവസം വരെ അനുവദിക്കുന്നുളളു. ശേഷവും ഇന്ത്യയില്‍ താമസിക്കുന്നവര്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ അറിയിക്കണമെന്നാണ് വ്യവസ്ഥ.

5. സാമ്പത്തികമായും സാമൂഹ്യമായും, വിദ്യാഭ്യാസപരമായും ഉളള സൗകര്യങ്ങള്‍ അനുഭവിക്കുന്നതിന് ഒസിഐ കാര്‍ഡുളളവര്‍ക്ക് ഇന്ത്യയില്‍ അനുവദനീയമാണ്. എന്നാല്‍ കൃഷി, വ്യവസായിക അടിസ്ഥാന ബിസിനസുകള്‍ അനുവദിക്കുന്നില്ല.

6. വോട്ടു ചെയ്യുന്നതിനോ, ഗവ. ഓഫീസ്, കോടതി എന്നിവിടങ്ങളിലെ ജോലി, പാര്‍ലമെന്റ്, ക്യാബിനറ്റ് പോസ്റ്റ് എന്നിവയും ഒസിഐ കാര്‍ഡുളളവര്‍ക്ക് അനുവദനീയമല്ല.

7. 1955 ഇന്ത്യന്‍ സിറ്റിസണ്‍ ഷിപ്പ് ആക്ട് അനുസരിച്ച് ഇരട്ട പൗരത്വം അനുവദനീയമല്ല. അതിനാല്‍ തന്നെ ഒസിഐ കാര്‍ഡ് ഇരട്ട പൗരത്വം ഉളളതല്ല.

ഒസിഐ കാര്‍ഡ് പുതുക്കേണ്ട അവസരങ്ങള്‍:

1. ഒരു വയസിനും 20 വയസിനും ഇടയില്‍ പ്രായമുളളവര്‍ ഒസിഐ കാര്‍ഡ് എടുത്തിട്ടുണെ്ടങ്കില്‍ ഓരോ അഞ്ചു വര്‍ഷവും അമേരിക്കന്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനോടൊപ്പം ഒസിഐ കാര്‍ഡും പുതുക്കേണ്ടതാണ്.

2. 50 വയസിനു മുന്‍പും ശേഷവും ഒസിഐ കാര്‍ഡ് എടുത്തിട്ടുളളവര്‍ 50 വയസിനുശേഷം ഒസിഐ കാര്‍ഡ് പുതുക്കുകയും ഓരോ പത്തുവര്‍ഷം കൂടുമ്പോള്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതോടൊപ്പം ഒസിഐ കാര്‍ഡും പുതുക്കേണ്ടതാണ്.

മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ക്കും ഒസിഐ കാര്‍ഡ് പുതുക്കണം എന്നു പറയുവാന്‍ കാരണം പ്രസ്തുത കാലയളവില്‍ ഫോട്ടോ തിരിച്ചറിയല്‍ സംബന്ധമായ കാരണമാണ് ഒസിഐ കാര്‍ഡു പുതുക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.എന്നാല്‍ ഒസിഐ കാര്‍ഡ് 20 വയസിനും 50 വയസിനും ഇടയില്‍ പുതുക്കേണ്ടതില്ല.

അമേരിക്കന്‍ പാസ്‌പോര്‍ട്ട് 20 വയസിനു താഴെ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും 50 വയസിനുശേഷം ഓരോ പത്തു വര്‍ഷം കൂടുമ്പോഴും ആണെല്ലോ പുതുക്കുന്നത്.

അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു കഴിഞ്ഞവര്‍:

1. 1967 ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട് അനുസരിച്ച് ഒരിക്കല്‍ വിദേശ പൗരത്വം സ്വീകരിച്ചു കഴിഞ്ഞ ഒരു വ്യക്തി മൂന്നു മാസത്തിനുളളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മതിയായ ആപ്ലിക്കേഷന്‍ ഫോം, പൂരിപ്പിച്ചതും, അതിന്റെ ഫീസും കൂടെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഏല്‍പ്പിച്ച് സറണ്ടര്‍ സര്‍ട്ടിഫിക്കേറ്റും പാസ്‌പോര്‍ട്ടില്‍ 'ജമുൈീൃ േരമിരലഹഹലറ മ െവേല വീഹറലൃ വമ െമരൂൗശൃലറ ളീൃലശഴി ിമശേീിമഹശ്യേ' എന്നും സ്റ്റാമ്പ് ചെയ്യിച്ച് സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്. പ്രസ്തുത സര്‍ട്ടിഫിക്കേറ്റും മറ്റും ഒസിഐ കാര്‍ഡിനും മറ്റു വീസകള്‍ക്കും അനിവാര്യമാണ്.

2. വിദേശ പൗരത്വത്തിനുശേഷം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്തിരുന്നാല്‍ 5 വര്‍ഷം തടവും 1250 ഡോളറു പിഴയും ഈടാക്കുന്നതാണ്. കൂടാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഓരോ പ്രാവശ്യവും യാത്ര ചെയ്തിരുന്നാല്‍ 250 ഡോളര്‍ വീതം ഫൈന്‍ നല്‍കേണ്ടതാണ്.
ഒസിഐ കാര്‍ഡ്: അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക