Image

'പ്രവാസി എക്‌സ്പ്രസ് സാഹിത്യ മത്സരങ്ങള്‍ 2013'

Published on 04 April, 2013
 'പ്രവാസി എക്‌സ്പ്രസ് സാഹിത്യ മത്സരങ്ങള്‍ 2013'
സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളപത്രം 'പ്രവാസി എക്‌സ്പ്രസ്' സാഹിത്യ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മലയാള സാഹിത്യത്തിലെ പുതുനാമ്പുകളെ കണെ്ടത്തുവാനും അവരെ ലോകത്തിനു പരിചയപ്പെടുത്തി മലയാള സാഹിത്യശാഖയെ സമ്പുഷ്ടമാക്കാനുമുള്ള പ്രവാസി എക്‌സ്പ്രസിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ലോകത്തിലുള്ള എല്ലാ മലയാള സാഹിത്യകാരന്മാര്‍ക്കുമായി ഈ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിജയികളെ സിംഗപ്പൂരില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിക്കും.

താഴെ പറയുന്ന വിഭാഗങ്ങളില്‍ ആണ് മത്സരങ്ങള്‍.

ജൂനിയര്‍ വിഭാഗം 16 വയസുവരെ കഥ, കവിത
സീനിയര്‍ വിഭാഗം 16 വയസിനു മുകളില്‍ കഥ, കവിത, ലേഖനം

നിബന്ധനകള്‍:

1. മുന്‍പ് പ്രസിദ്ധീകരിക്കാത്ത രചനകളാണ് പരിഗണിക്കുക.

2. രചനകളുടെ വിഷയം എഴുത്തുകാരന് തെരഞ്ഞെടുക്കാവുന്നതാണ്.

3. 5 പേജില്‍ കവിയാത്ത (500 വാക്ക്) കഥയും, ലേഖനങ്ങളും, 40 വരിയില്‍ കവിയാത്ത കവിതയുമാണ് ക്ഷണിക്കുന്നത്.

4. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ രചനകള്‍ സമര്‍പ്പിക്കാവുന്നതാണ്.

5. രചനകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തതോ, വൃത്തിയായ കൈയക്ഷരത്തില്‍ എഴുതി സ്‌കാന്‍ ചെയ്‌തോ അയയ്ക്കാവുന്നതാണ്.

6. സമ്മാനം നേടിയതോ അല്ലാത്തതോ ആയ രചനകളില്‍ അനുയോജ്യമായവ പ്രസിദ്ധീകരിക്കാനുള്ള അവകാശം പ്രവാസി എക്‌സ്പ്രസില്‍ നിക്ഷിപ്തമായിരിക്കും.

7. ജഡ്ജിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും

രചനകള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം ഏപ്രില്‍ 22 ന് മുന്‍പായി awards@pravasiexpress.comഎന്ന ഇമെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക