Image

രമണന്‍: രാഹുല്‍ ഈശ്വര്‍ ചങ്ങമ്പുഴയാകുന്നു

Published on 04 April, 2013
രമണന്‍: രാഹുല്‍ ഈശ്വര്‍ ചങ്ങമ്പുഴയാകുന്നു
അനശ്വര കവി ചങ്ങമ്പുഴയായി രാഹുല്‍ ഈശ്വര്‍ അഭിനയരംഗത്തേക്ക്‌ കടക്കുന്നു. മട്ടന്നൂര്‍ ബല്‍റാം സംവിധാനം ചെയ്യുന്ന രമണന്‍ എന്ന ചിത്രത്തിലാണ്‌ രാഹുല്‍ ഈശ്വറിനെ ചങ്ങമ്പുഴയാക്കി സിനിമയൊരുക്കുന്നത്‌. ചിത്രത്തില്‍ നാനാ പടേക്കര്‍ നായകനായേക്കും എന്ന്‌ നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത്‌ നടക്കാതെ പോയതോടെയാണ്‌ ചങ്ങമ്പുഴയാകാന്‍ രാഹുല്‍ ഈശ്വറിന്‌ അവസരമൊരുങ്ങിയത്‌.

കുട്ടിക്കാലത്ത്‌ പല സിനിമകളിലും താന്‍ ബാലതാരമായി മുഖം കാണിച്ചിട്ടുണ്ടെന്ന്‌ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ നിന്നും ബിരുദ ധാരിയാണ്‌ രാഹുല്‍ ഈശ്വര്‍. ഇപ്പോള്‍ സംസ്ഥാന ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജുകളുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
രമണന്‍: രാഹുല്‍ ഈശ്വര്‍ ചങ്ങമ്പുഴയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക