Image

മധുബാല തെലുങ്ക്‌ ചിത്രത്തിലൂടെ തിരിച്ചുവരവിന്‌

Published on 03 April, 2013
മധുബാല തെലുങ്ക്‌ ചിത്രത്തിലൂടെ തിരിച്ചുവരവിന്‌
റോജ എന്ന മണിരത്‌നം ചിത്രത്തില്‍ തകര്‍ത്ത്‌ അഭിനയിച്ച നടി മധുബാല തെലുങ്ക്‌ ചിത്രത്തിലൂടെ തിരിച്ചുവരവിന്‌ ഒരുങ്ങുന്നു. തൊണ്ണൂറുകളില്‍ മിന്നുന്ന താരമായി മാറിയ മധുബാല തെന്നിന്ത്യയിലും ബോളിവുഡിലും തിരക്കുള്ള നടിയായിരുന്നു.

വിവാഹശേഷം അഭിനയ ജീവിതത്തിന്‌ ഇടവേള നല്‍കിയ താരം ഹിന്ദിയില്‍ ചില സിനിമകള്‍ ചെയ്‌തെങ്കിലും തെലുങ്കില്‍ ഒരുപാട്‌ കാലത്തിനു ശേഷമാണ്‌ അഭിനയിക്കാന്‍ പോകുന്നത്‌. ഇന്ദ്രഗാന്തി മോഹനകൃഷ്‌ണ സംവിധാനം ചെയ്യുന്ന അന്തകു മുന്തു ആ തരുവാത എന്ന സിനിമയില്‍ സുമാന്ത്‌ അശ്വിന്രെ അമ്മ വേഷത്തിലാണ്‌ താരം അഭിനയിക്കുക.

വെങ്കടേഷ്‌ നായകനായ ഗണേഷ്‌ എന്ന സിനിമയാണ്‌ താരം അവസാനമായി അഭിനയിച്ച തെലുങ്കു ചിത്രം. ഒറ്റയാള്‍ പട്ടാളം എന്ന മലയാളം സിനിമയിലൂടെയാണ്‌ നടി അഭിനയ ലോകത്തേയ്‌ക്ക്‌ എത്തിയത്‌.
മധുബാല തെലുങ്ക്‌ ചിത്രത്തിലൂടെ തിരിച്ചുവരവിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക