Image

ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം: 18 മരണം

Published on 18 September, 2011
ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം: 18 മരണം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ മരിച്ചു. 35-ഓളം പേര്‍ക്ക്‌ പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന്‌ വൈകുന്നേരം 5.45-ന്‌ ഉണ്ടായത്‌. സിക്കിം നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന മംഗനാണ്‌ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

നേപ്പാളിലും ശക്തമായ ഭൂചലനമുണ്‌ടായി. അഞ്ചു പേര്‍ നേപ്പാളില്‍ മരിച്ചു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍, ജാര്‍ഖണ്‌ഡ്‌ എന്നിവിടങ്ങള്‍ വരെ വ്യാപിച്ച ഭൂചലനം കോല്‍ക്കത്ത, പാറ്റ്‌ന എന്നീ പ്രധാന കേന്ദ്രങ്ങളിലുമുണ്ടായി.

നിരവധി വീടുകള്‍ക്ക്‌ വിള്ളലേറ്റു. ഹരിയാനയിലും ഡല്‍ഹിയിലും റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി. സിക്കിമിലെയും പശ്ചിമ ബംഗാളിലെയും ചിലയിടങ്ങളില്‍ വാര്‍ത്താ വിനിമയബന്ധവും വൈദ്യുതിബന്ധവും തകരാറിലായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക