Image

പാക്‌ സര്‍ക്കാരിന്റെ ഭീകരബന്ധം ഉപേക്ഷിക്കണം: യു.എസ്‌ അംബാസഡര്‍

Published on 18 September, 2011
പാക്‌ സര്‍ക്കാരിന്റെ ഭീകരബന്ധം ഉപേക്ഷിക്കണം: യു.എസ്‌ അംബാസഡര്‍
ലാഹോര്‍: പാക്കിസ്ഥാന്‍ സര്‍ക്കാരിന്‌ ഭീകര സംഘടനയായ ഹഖാനിക്കുമായി ബന്ധമുണ്ടെന്നും ഇത്‌ എത്രയും പെട്ടെന്ന്‌ ഉപേക്ഷിക്കണമെന്നും പാക്കിസ്ഥാനിലെ അമേരിക്കന്‍ അംബാസിഡര്‍ കാമറൂണ്‍ മുണ്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.

അഫ്‌ഗാന്‍ ഭീകരസംഘടനയായ ഹഖാനിക്ക്‌ താലിബാനുമായി അടുത്ത ബന്ധമാണുള്ളത്‌. ഇന്ത്യ, അഫാഗാന്‍ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യം വെച്ച്‌ നിരവധി ആക്രമണങ്ങളില്‍ ഹഖാനിക്ക്‌ പങ്കുണ്ട്‌. അഫ്‌ഗാനിലെ യു.എസ്‌ സേനയാണ്‌ ഏറ്റവും വലിയ ശത്രൂക്കളെന്ന്‌ ഹഖാനിയുടെ മേധാവിയായ സിറാജുദീന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാക്‌അഫ്‌ഗാന്‍ അതിര്‍ത്തിയിലെ പര്‍വതമേഖലകളും പാകിസ്‌താനിലെ വടക്കന്‍ വസീരിസ്‌താനുമാണ്‌ സംഘത്തിന്റെ പ്രധാന താവളം.

ഴിഞ്ഞ ചൊവ്വാഴ്‌ച യു.എസ്‌ എംബസിക്കുനേരെയുണ്ടായ 20 മണിക്കൂര്‍ നീണ്ട ഭീകരാക്രമണത്തിനും അടുത്തിടെയുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ 77 യു.എസ്‌. സൈനികര്‍ക്ക്‌ പരിക്കേറ്റതിനും പിന്നില്‍ ഹഖാനി ശൃംഖലയാണെന്ന്‌ യു.എസ്‌. ആരോപിക്കുന്നു.എന്നാല്‍ ആരോപണം പാക്‌ സര്‍ക്കാര്‍ നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക