Image

മോഡിയുടെ ഉപവാസം രണ്ടാം ദിവസത്തിലേക്ക്‌, പോലീസ്‌ ലാത്തിവീശി

Published on 18 September, 2011
മോഡിയുടെ ഉപവാസം രണ്ടാം ദിവസത്തിലേക്ക്‌, പോലീസ്‌ ലാത്തിവീശി
അഹമദാബാദ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഉപവാസം രണ്ടാം ദിവസത്തിലേക്ക്‌ കടന്നു. ഇതിനിടെ ഉപവാസം നടക്കുന്ന ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റി കോണ്‍ഫറന്‍സ്‌ ഹാളില്‍ ടിച്ച്‌ കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ്‌ ലാത്തി വീശി. ഒഴിവ്‌ ദിവസമായ ഇന്ന്‌ ഇവിടെ തടിച്ച്‌ കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ്‌ പൊലീസ്‌ ലാത്തി വീശിയത്‌. ലാത്തിച്ചാര്‍ജില്‍ ഏതാനും പേര്‍ക്ക്‌ പരിക്കേറ്റു.

ഗുജറാത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹിക സാമുദായിക ഐക്യത്തിന്‌ വേണ്ടിയാണ്‌ ഉപവാസം. ഇതിനിടെ മോഡിയുടെ ഉപവാസത്തിന്‌ ബദലായി ഗാന്ധി ആശ്രമത്തില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ശങ്കര്‍സിംഗ്‌ വഗേലയും ഉപവസിക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക