Image

മെല്‍ബണില്‍ വിശ്വാസികള്‍ ദുഃഖവെള്ളിയും ഈസ്റ്ററും ആഘോഷിച്ചു

Published on 02 April, 2013
മെല്‍ബണില്‍ വിശ്വാസികള്‍ ദുഃഖവെള്ളിയും ഈസ്റ്ററും ആഘോഷിച്ചു
മെല്‍ബണ്‍: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ സഭാ വിശ്വാസികള്‍ സമുചിതമായി പീഢാനുഭവത്തിന്റെ ദുഃഖവെള്ളിയാഴ്ച സ്മരണയും ഉയിര്‍പ്പിന്റെ ചടങ്ങുകളും വിവിധ പള്ളികളില്‍ കൊണ്ടാടി. 

ദുഃഖവെള്ളിയാഴ്ച വിവിധ റീജിയണിലെ സഭാവിശ്വാസികള്‍ മെല്‍ബണിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ബല്ലാറട്ടിലെ ബക്കാസ് മാര്‍ഷില്‍ കുരിശുമേന്തി മലകയറി പീഢാനുഭവത്തെ വരവേറ്റു. തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹം പീഢാനുഭവത്തിന്റെ ഓര്‍മ്മകള്‍ മനസിലേറ്റി പതിനാലു സ്ഥലത്തും പ്രാര്‍ഥനയും നടത്തിയാണ് ദുഃഖവെള്ളി ആചരിച്ചത്. 

സീറോ മലബാര്‍ വിശ്വാസ സമൂഹം വളരെ അടുക്കും ചിട്ടയോടും കൂടി നടത്തിയ ചടങ്ങുകള്‍ക്ക് മെല്‍ബണ്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം, റവ. ഫാ. ജോയി പഞ്ഞിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

ഉയിര്‍പ്പ് ചടങ്ങുകള്‍ മെല്‍ബണിലെ വിവിധ പള്ളികളില്‍ വിവിധ ചടങ്ങുകളോടെ നടന്നു. ബോക്‌സ് ഹില്‍ പള്ളിയില്‍ സീറോ മലബാര്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ ഏഴിനും സോവട്ടണില്‍ 9.30ന് റവ. ഫാ. ജോയി പഞ്ഞിക്കാരന്റെ നേതൃത്വത്തിലും നടന്നു. 

ഫ്രാക്റ്റണ്‍, റിഡര്‍വേയര്‍, ആള്‍ഡിയര്‍ പള്ളികളിലും ഉയിര്‍പ്പിന്റെ ചടങ്ങുകള്‍ സമുചിതമായി കൊണ്ടാടി. വിവിധ പള്ളികളില്‍ നടന്ന ചടങ്ങുകളില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയിലും ചടങ്ങുകളിലും ആയിരങ്ങള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക