Image

ആഗ്ര സ്‌ഫോടനം: നാലുപേര്‍ അറസ്റ്റില്‍

Published on 18 September, 2011
ആഗ്ര സ്‌ഫോടനം: നാലുപേര്‍ അറസ്റ്റില്‍
ആഗ്ര: ആഗ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയുണ്ടായ ബോംബ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ നാലു പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക്‌ ഭീകരവാദികളുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരുന്നു. ആഗ്രയിലെ സ്വകാര്യ ആശുപത്രിയായ ജയ്‌ ഹോസ്‌പിറ്റലില്‍ ഇന്നലെ വൈകുന്നേരം 5.45നാണ്‌ സ്‌ഫോടനമുണ്ടായത്‌. സംഭവത്തില്‍ ആറുപേര്‍ക്ക്‌ പരിക്കേറ്റിരുന്നു.

ആശുപത്രിയിലെ റിസപ്‌ഷന്‍ കൗണ്ടറിനടുത്ത്‌ വെച്ചിരുന്ന ബോംബാണ്‌ പൊട്ടിയതെന്ന്‌ ആഗ്ര റെയ്‌ഞ്ച്‌ പൊലീസ്‌ ഐ.ജി പി.കെ തിവാരി പറഞ്ഞു. എന്‍എസ്‌ജി വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്‌.

അറസ്റ്റിലായവരെ പോലീസ്‌ വിശദമായി ചോദ്യം ചെയ്‌തുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക