Image

കളിമണ്ണ്‌ ഉടനെത്തും

Published on 02 April, 2013
കളിമണ്ണ്‌ ഉടനെത്തും
ബ്ലെസിയുടെ വിവാദ ചിത്രം കളിമണ്ണ്‌ ഉടന്‍ തീയേറ്ററിലെത്തും. വാര്‍ത്താപ്രാധാന്യം നേടിയ ഈ ചിത്രത്തിന്റെ മൂന്നാംഘട്ട ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നു. മുംബൈയിലെ നരിമാന്‍ പോയിന്റില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നു. ബിജു മേനോനും ശ്വേതാ മേനോനുമാണ്‌ അഭിനേതാക്കള്‍. ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം. ഇവരുടെ പടം ഒരാള്‍ കാന്‍വാസില്‍ വരയ്‌ക്കുന്നു. ഇതു വരയ്‌ക്കുന്നത്‌ കലാസംവിധായകനായ പ്രശാന്ത്‌ മാധവ്‌ ആണ്‌. അങ്ങനെ പ്രശാന്ത്‌ മാധവ്‌ ഈ ചിത്രത്തിലൂടെ അഭിനേതാവായി മാറുന്നു. ഒരു ചിത്രകാരന്റെ വേഷത്തിലാണ്‌ പ്രശാന്ത്‌ മാധവ്‌ അഭിനയിക്കുന്നത്‌.

ശ്വേത വര്‍ഷങ്ങളായി ഈ നഗരത്തില്‍ താമസിക്കുന്നു. മോഡലിംഗുമായി ബന്ധപ്പെട്ടാണ്‌ ശ്വേത, കോഴിക്കോട്ടുനിന്നും മുംബൈ നഗരത്തിലെത്തുന്നത്‌. ഈ കാലത്തിനിടയില്‍ ഒരു സിനിമയില്‍ ഈ നഗരത്തില്‍ അഭിനയിക്കുന്നത്‌ ഇതാദ്യമെന്ന്‌ ശ്വേത പറയുന്നു. പ്രസവത്തിനുശേഷം മൂന്നുമാസത്തെ ഇടവേളയ്‌ക്കുശേഷമാണിപ്പോള്‍ അഭിനയിക്കാനെത്തുന്നത്‌. ഈ സാഹചര്യത്തില്‍ മുംബൈയിലെതന്നെ ചിത്രീകരണം ഏറെ സഹായകരമായെന്ന്‌ ശ്വേത പറഞ്ഞു.

ഒ.എന്‍.വി, എം. ജയചന്ദ്രന്‍ ടീമിന്റെ നാല്‌ സുന്ദരഗാനങ്ങള്‍ ഈ ചിത്രത്തിന്റെ ആകര്‍ഷക ഘടകമാണ്‌. സതീഷ്‌ കുറുപ്പ്‌, ജിബു ജേക്കബ്‌, സുരേഷ്‌ നായര്‍ എന്നിവരാണ്‌ ഛായാഗ്രാഹകര്‍. എഡിറ്റിംഗ്‌- രാജാ മുഹമ്മദ്‌, കലാസംവിധാനം- പ്രശാന്ത്‌ പിള്ള, സഹസംവിധാനം- ദിലീപ്‌. പ്രൊഡ. കണ്‍ട്രോളര്‍- സന്തോഷ്‌ ചിറമാട്ടേല്‍. ചെറുമുട്ടാടത്ത്‌ ഫിലിംസിന്റെ ബാനറില്‍ തോമസ്‌ തിരുവല്ല ചിത്രം നിര്‍മ്മിക്കുന്നു.

വാഴൂര്‍ ജോസ്‌
കളിമണ്ണ്‌ ഉടനെത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക