Image

എയര്‍ഷോയ്‌ക്കിടെയുണ്ടായ വിമാനാപകടം: മരണം 9 ആയി

Published on 18 September, 2011
എയര്‍ഷോയ്‌ക്കിടെയുണ്ടായ വിമാനാപകടം: മരണം 9 ആയി
ന്യൂയോര്‍ക്ക്‌: എയര്‍ഷോയ്‌ക്കിടെ അമേരിക്കയിലെ നൊവാഡയില്‍ സൈനിക വിമാനം ജനക്കൂട്ടത്തിന്‌ മധ്യേ തകര്‍ന്നുവീണ്‌ മരിച്ചവരുടെ എണ്ണം ഒമ്പതായി. അഭ്യാസം കാണാനെത്തിയ 50ലധികം പേര്‍ക്ക്‌ പരിക്കുണ്ട്‌. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്‌. രണ്ടാം ലോകയുദ്ധകാലത്തെ വിന്‍ടേജ്‌ പി51 മസ്‌തങ്ങാണ്‌ ദേശീയ വ്യോമാഭ്യാസ ചാമ്പ്യന്‍ഷിപ്പിനിടെ തകര്‍ന്നു വീണത്‌.

വിമാനത്തിന്റെ യന്ത്രത്തകരാറാണ്‌ അപകടകാരണമെന്ന്‌ പറയുന്നു. മണിക്കൂറില്‍ 800 കി.മീ. ദൂരം പറക്കാനാവും 'ഗാലോപ്പിങ്‌ ഗോസ്റ്റ്‌' എന്നു വിളിക്കുന്ന മസ്‌തങ്ങിന്‌. പ്രശസ്‌ത പൈലറ്റ്‌ ജിമ്മി ലീവാര്‍ഡ്‌ (74) ആണ്‌ വിമാനം പറത്തിയിരുന്നത്‌. ഇയാള്‍ അപകടത്തില്‍ മരിച്ചു. എയര്‍ഷോ കാണുവാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഇവരുടെ ഇടയിലേക്കാണ്‌ വിമാനം തകര്‍ന്നുവീണത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക