Image

കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ വേണ്ടിവന്നാല്‍ സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്ത്രി

Published on 18 September, 2011
കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ വേണ്ടിവന്നാല്‍ സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്ത്രി
കോട്ടയം: കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന്‌ ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രശ്‌നത്തില്‍ പരമാവധി നീതി പൂര്‍വ്വമായ പരിഹാരത്തിനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കോടതിവിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ രാവിലെ ഓര്‍ത്തഡോക്‌സ്‌ യുവജന വിഭാഗം മുഖ്യമന്ത്രിയുടെ വീട്‌ ഉപരോധിച്ചിരുന്നു. ഇതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന്‌ രാവിലെ പുതുപ്പള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ യുവജനവിഭാഗമായ മലങ്കര ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ യൂത്ത്‌ മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ്‌ പരോധം തുടങ്ങിയത്‌. മുഖ്യമന്ത്രിയുടെ വീട്‌ ഉപരോധിക്കുമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഉപരോധം നടക്കുമ്പോള്‍ മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നു. അതിനിടെ, കോലഞ്ചേരി പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ഇരുവിഭാഗങ്ങളെയും പൊലീസ്‌ തടഞ്ഞു. ഓര്‍ത്തഡോക്‌സ്‌ വിഭാഗക്കാരന്‍ കൂടിയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക