Image

പ്രിയമണിയുടെ നൃത്തരംഗം മാറ്റി ചിത്രീകരിക്കണമെന്ന്‌ ഷാരൂഖ്‌

Published on 01 April, 2013
പ്രിയമണിയുടെ നൃത്തരംഗം മാറ്റി ചിത്രീകരിക്കണമെന്ന്‌ ഷാരൂഖ്‌
പ്രശസ്‌ത നടി പ്രിയമണിയുടെ നൃത്തരംഗം മാറ്റി ചിത്രീകരിക്കണമെന്ന്‌ ഷാരൂഖ്‌ ഖാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌. ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായ ഐറ്റം ഗാനമാണ്‌ മാറ്റിചിത്രീകരിക്കണമെന്ന്‌ ഷാരൂഖ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നിയമയങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഷാരൂഖിന്റെ നിര്‍ദ്ദേശം. അശ്ലീലച്ചുവയുള്ള ഐറ്റം ഗാനങ്ങളുള്ള ചിത്രത്തിന്‌ എ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുമെന്നാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. അങ്ങനെ വന്നാല്‍ തന്റെ ചിത്രത്തിന്‌ എ സര്‍ട്ടിഫിക്കറ്റാവും ലഭിയ്‌ക്കുകയെന്നും അതിന്‌ താന്‍ തയ്യാറല്ലെന്നുമാണത്രേ ഷാരൂഖ്‌ പറയുന്നത്‌.

ചെന്നൈ എക്‌സ്‌പ്രസില്‍ ഐറ്റം നമ്പര്‍ ചെയ്യാനായി ഷാരൂഖ്‌ ആദ്യം ക്ഷണിച്ചത്‌ നയന്‍താരയെയായിരുന്നു. എന്നാല്‍ നയന്‍താര ക്ഷണം നിരസിക്കുകയും പിന്നീട്‌ പ്രിയാമണിയെത്തേടി അവസരമെത്തുകയുമായിരുന്നു. ഷാരൂഖിനൊപ്പം നൃത്തം ചെയ്യാനുള്ള അവസരമായതിനാല്‍ പ്രിയാമണി ഐറ്റം നമ്പര്‍ സ്വീകരിക്കുകയും ചെയ്‌തു. വിശാല്‍ ശേഖറാണ്‌ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്‌. പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദരമാണ്‌ ഈ ഗാനം കൊറിയോഗ്രഫി ചെയ്യുന്നത്‌. രോഹിത്‌ ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ്‌ ഷാരൂഖിന്റെ നായികയാകുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക