Image

അമേരിക്ക ഉള്‍പ്പടെ 5 രാജ്യങ്ങളിലെ മെഡിക്കല്‍ ബിരുദത്തിന്‌ സ്‌ക്രീനിങ്‌ ആവശ്യമില്ല

Published on 18 September, 2011
അമേരിക്ക ഉള്‍പ്പടെ 5 രാജ്യങ്ങളിലെ മെഡിക്കല്‍ ബിരുദത്തിന്‌ സ്‌ക്രീനിങ്‌ ആവശ്യമില്ല
ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പടെ അഞ്ച്‌ രാജ്യങ്ങളിലെ മെഡിക്കല്‍ ബിരുദം നേടുന്നവര്‍ക്ക്‌ ഇന്ത്യയില്‍ ജോലി ചെയ്യുന്നതിന്‌ മുന്നോടിയായി സ്‌ക്രീനിങ്‌ പരീക്ഷയില്‍നിന്ന്‌ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്‌ എന്നിവിടങ്ങളില്‍നിന്ന്‌ മെഡിക്കല്‍ ബിരുദം നേടുന്നവരെയാണ്‌ ഒഴിവാക്കിയത്‌.

ഇന്ത്യയില്‍ ഡോക്‌ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനു നടപടി സഹായകമാകുമെന്നാണ്‌ സര്‍ക്കാരിന്റെ വിലയിരുത്തല്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞതു 3000 ഡോക്‌ടര്‍മാര്‍ വിദേശങ്ങളിലേക്കു കുടിയേറിയെന്നാണു സര്‍ക്കാരിന്റെ കണക്ക്‌. ഇംഗ്ലിഷ്‌ സംസാരിക്കുന്ന അഞ്ചു രാജ്യങ്ങളില്‍നിന്നു ബിരുദം നേടുന്നവരെ പരീക്ഷയില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ ധാരാളം നിവേദനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയ്‌ക്കും ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച വിജ്‌ഞാപനം ഉടനെയുണ്ടാകുമെന്ന്‌ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക