Image

ആഗ്രയിലെ ആശുപത്രിയില്‍ വന്‍ ബോംബ്‌ സ്‌ഫോടനം: 6 പേര്‍ക്ക്‌ പരിക്ക്‌

Published on 17 September, 2011
ആഗ്രയിലെ ആശുപത്രിയില്‍ വന്‍ ബോംബ്‌ സ്‌ഫോടനം: 6 പേര്‍ക്ക്‌ പരിക്ക്‌
ആഗ്ര: ആഗ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ ബോംബ്‌ സ്‌ഫോടനമുണ്ടായി. സംഭവത്തില്‍ 6 പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ വൈകിട്ട്‌ ആറോടെയാണ്‌ ആശുപത്രയിലെ റിസപ്‌ഷന്‍ കൗണ്ടറിനടുത്ത്‌ സ്‌ഫോടനമുണ്ടായത്‌. ഒരു ബാഗില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.

ഉഗ്രസ്‌ഫോടനമല്ല ഉണ്ടായതെന്ന്‌ പോലീസ്‌ പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. സംഭവത്തെ തുടര്‍ന്ന്‌ ഉത്തര്‍പ്രദേശില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഭീകരവിരുദ്ധ സേനയും ബോംബ്‌ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന്‌ ആഗ്ര മേഖലാ ഐ.ജി പി.കെ തിവാരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക