Image

പാരിസ്‌ പയ്യന്‍സ്‌: എം.എല്‍.എ ബജിമോളും അഭിനയിക്കുന്നു

Published on 30 March, 2013
പാരിസ്‌ പയ്യന്‍സ്‌: എം.എല്‍.എ ബജിമോളും അഭിനയിക്കുന്നു
കൊച്ചി: അരുണ്‍ സിത്താര സംവിധാനം ചെയ്യുന്ന പാരിസ്‌ പയ്യന്‍സ്‌ എന്ന ചിത്രത്തില്‍ സിപിഐ എംഎല്‍എ ഇ.എസ്‌ ബിജിമോള്‍ ഉള്‍പ്പടെ ഏഴു എംഎല്‍എമാര്‍ അഭിനയിക്കുന്നു. പി.സി. വിഷ്‌ണുനാഥ്‌, വി.ടി. ബല്‍റാം, സാജുപോള്‍, കോവൂര്‍ കുഞ്ഞുമോന്‍, പുരുഷന്‍ കടലുണ്ടി, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ്‌ ബിജിമോളെ കൂടാതെ വെള്ളിത്തിരയിലെത്തുന്നത്‌.

കൊയ്‌ത്തുപാട്ടും പാടിയാണ്‌ എം എല്‍ എ മാര്‍ പാരിസ്‌ പയ്യന്‍സിന്റെ ഭാഗമാകുന്നത്‌. മൂന്നാര്‍ ഓപ്പറേഷനിടെ കൈലിയും ഷര്‍ട്ടുമിട്ട്‌ തലയില്‍ കെട്ടും കെട്ടി കൊതുമ്പ്‌ നുള്ളുന്ന വേഷത്തില്‍ മൈക്കിന്‌ മുന്നിലെത്തിയ പരിചയവും ബിജിമോളെ സിനിമയിലേക്ക്‌ ക്ഷണിച്ചപ്പോള്‍ സംവിധായകന്‍ ഓര്‍ത്തിരിക്കാനിടയുണ്ട്‌. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളും സന്ദര്‍ശിച്ചാണ്‌ കലയോടും സംഗീതത്തോടുമുള്ള എം എല്‍ എ മാരുടെ ഇഷ്ടം മനസ്സിലാക്കിയത്‌ എന്നാണ്‌ സംവിധായകന്‍ അരുണ്‍ സിതാര പറയുന്നത്‌.

വെളളക്കോളര്‍ ജോലി അന്വേഷിച്ച്‌ ഒടുവില്‍ ക്രിമിനലുകളായി മാറുന്ന ചെറുപ്പക്കാര്‍ക്ക്‌ നേര്‍ വഴി കാട്ടുന്ന പൊലീസ്‌ ഓഫീസറുടെ കഥയാണ്‌ പാരിസ്‌ പയ്യന്‍സ്‌. പ്രതാപ്‌ പോത്തനാണ്‌ പോലീസ്‌ ഇന്‍സ്‌പെക്ടറായി വേഷമിടുന്നത്‌. മൂന്ന്‌ വേഷങ്ങളിലാണ്‌ പ്രതാപ്‌ പോത്തന്‍ എത്തുന്നത്‌. സുരേഖയാണ്‌ ചിത്രത്തില്‍ പ്രതാപ്‌ പോത്തനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍. ബിജുക്കുട്ടന്‍, രമേഷ്‌ പിഷാരടി, കാതല്‍ സന്ധ്യ, ടോണി, കുളപ്പുള്ളി ലീല എന്നിവരാണ്‌ മറ്റ്‌ പ്രധാന വേഷങ്ങളില്‍.
പാരിസ്‌ പയ്യന്‍സ്‌: എം.എല്‍.എ ബജിമോളും അഭിനയിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക