Image

ദുബായ്‌-ഡബ്ലിന്‍ സര്‍വീസുമായി എമിറേറ്റ്‌സ്‌

Published on 17 September, 2011
ദുബായ്‌-ഡബ്ലിന്‍ സര്‍വീസുമായി എമിറേറ്റ്‌സ്‌
കൊച്ചി: അയര്‍ലന്‍ഡിലെ ഡബ്ലിനിലേക്ക്‌ എമിറേറ്റ്‌സ്‌ ജനുവരി ഒന്‍പതു മുതല്‍ ദുബായില്‍നിന്നു വിമാന സര്‍വീസ്‌ ആരംഭിക്കും. കൊച്ചിയില്‍നിന്നു പ്രതിദിന വിമാന സര്‍വീസുകളുള്ള എമിറേറ്റ്‌സ്‌ അയര്‍ലന്‍ഡിലേക്കു സര്‍വീസ്‌ ആരംഭിക്കുന്നത്‌ അവിടെയുള്ള മലയാളികള്‍ക്കും കേരളത്തിന്റെ ടൂറിസം വികസനത്തിനും ഉപകരിക്കുമെന്നു കമ്പനി അറിയിച്ചു. കൊച്ചിയില്‍ നിന്നെത്തുന്നതും കൊച്ചിയിലേക്കു പുറപ്പെടുന്നതുമായ വിമാനങ്ങള്‍ക്ക്‌ ഉടന്‍ കണക്‌ഷന്‍ ലഭിക്കുന്ന വിധത്തിലാണ്‌ അയര്‍ലന്‍ഡ്‌ വിമാനത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക