Image

സ്‌തനാര്‍ബുദം പാരമ്പര്യവും മുഖ്യഘടകം

Published on 29 March, 2013
സ്‌തനാര്‍ബുദം പാരമ്പര്യവും മുഖ്യഘടകം
പാരമ്പര്യമായി സ്‌തനാര്‍ബുദമുള്ള കുടുംബത്തില്‍ പെട്ടവര്‍ക്ക്‌ ഈ രോഗം വരാനുള്ള സാധ്യത പത്ത്‌ ഇരട്ടിയാണ്‌.ആഹാരം, അന്തരീക്ഷ മലിനീകരണം, ഹോര്‍മോണ്‍ ഗുളികകളുടെ ഉപയോഗം എന്നിവയും സ്‌തനാര്‍ബുദത്തിന്റെ കാരണങ്ങളാണ്‌.

ആര്‍ത്തവം നേരത്തെയാകുന്നവരിലും ആര്‍ത്തവവിരാമം താമസിക്കുന്നവരിലും പ്രസവിക്കാതിരിക്കുന്നവരിലും ആദ്യപ്രസവം താമസിച്ചാകുന്നവരിലും മുലയൂട്ടാതിരിക്കുന്നവരിലും ഫൈബ്രോ സിസ്റ്റിക്‌ മാസ്‌റ്റൈറ്റിസ്‌ പോലെയുള്ള സ്‌തന രോഗങ്ങളുള്ളവരിലും സ്‌തനാര്‍ബുദത്തിന്‌ സാധ്യതയുണ്ട്‌. അര്‍ബുദമല്ലാത്ത തരം മുഴകള്‍ സ്‌തനത്തിലുള്ളവരും അത്തരം മുഴകള്‍ നീക്കം ചെയ്‌തിട്ടുള്ളവരും സ്‌തനാര്‍ബുദം പിടിപെടാന്‍ സാധ്യത ഉള്ളവരുടെ കൂട്ടത്തില്‍പെടുന്നു. ഹോര്‍മോണ്‍ ഗുളിക കഴിക്കുന്നവര്‍ക്കും മദ്യപാനശീലമുള്ള സ്‌ത്രീകള്‍ക്കും വ്യായാമമില്ലാത്തവര്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും കൊഴുപ്പ്‌ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്കും സ്‌തനാര്‍ബുദ സാധ്യത കൂടുതലാണ്‌.

ഗര്‍ഭകാലത്തും മുലയൂട്ടുന്ന കാലത്തും ഈസ്‌ട്രജന്റെ ഉല്‍പാദനം കുറയുന്നുണ്ട്‌. അതിനാല്‍ തന്നെ പ്രസവവും മുലയൂട്ടലും സ്‌തനാര്‍ബുദത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. വളരെ നേരത്തേ ആര്‍ത്തവം ഉണ്ടാകുന്നവരിലും താമസിച്ച്‌ ആര്‍ത്തവം നില്‍ക്കുന്നവരിലും കൂടുതല്‍ കാലം ഈസ്‌ട്രജന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതുകൊണ്ട്‌ സ്‌തനാര്‍ബുദ സാധ്യത കൂടുന്നു. ജനറ്റിക്‌ ടെസ്റ്റ്‌ വഴി സ്‌തനാര്‍ബുദം വരാന്‍ സാധ്യതയുള്ളവരെ നേരത്തേ കണ്ടെത്താന്‍ കഴിയും.

സ്‌തനാബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിലൂടെ മാത്രമേ നേരത്തെ പരിശോധനകള്‍ നടത്തി സ്‌ത്രീകളെ സന്നദ്ധരാക്കാന്‍ കഴിയൂ. തുടക്കത്തില്‍ സ്‌തനാര്‍ബുദം കണ്ടെത്തിയാല്‍ ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്‌. പൂര്‍ണ്ണമായും ഹോമിയോമരുന്ന്‌ ഉപയോഗിച്ച്‌ ഭേദപ്പെടുത്താം.

സ്‌തനത്തിലും കക്ഷത്തിന്റെ ഭാഗത്തും ഉണ്ടാകുന്ന തെന്നി മാറാത്ത മുഴകളാണ്‌ സ്‌തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. പാരന്‌പര്യം വഴി സ്‌തനാര്‍ബുദം വരുന്നവര്‍ നാലു ശതമാനത്തില്‍ താഴെയാണ്‌. കുടുംബത്തില്‍ സ്‌തനാര്‍ബുദം വന്നവര്‍ ഉണ്ടെങ്കില്‍ ജീന്‍ ടെസ്റ്റ്‌ വഴി നിങ്ങള്‍ക്ക്‌ സ്‌തനാര്‍ബുദം വരുവാന്‍ സാധ്യതയുണ്ടോ എന്ന്‌ അറിയാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക