Image

ആല്‍ബിയുടെ ചിത്രത്തില്‍ റീമ നായിക

Published on 29 March, 2013
ആല്‍ബിയുടെ ചിത്രത്തില്‍ റീമ നായിക
ആല്‍ബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റീമ കല്ലിങ്കല്‍ നായികയാകുന്നു. യുവതാരം സണ്ണി വെയ്‌ന്‍ ആണ്‌ നായകന്‍. ചിത്രത്തിന്‌ ഇതുവരെ പേരിട്ടിട്ടില്ല. 1980കളിലെ കാര്യമാണ്‌ ചിത്രം പറയുന്നതെങ്കിലും ആധുനികതയെ അവഗണിക്കുന്നുമില്ല ഈ ചിത്രം. സെക്കന്‍ഡ്‌ ഷോ എന്ന സിനിമയുടെ സംവിധായകന്‍ ശ്രീനാഥ്‌ രാജേന്ദ്രനുമൊത്തുള്ള യാത്രയ്‌ക്കിടെയാണ്‌ ഇത്തരമൊരു ആശയം ഉടലെടുത്തതെന്ന്‌ ആല്‍ബി പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കഥയൊരുക്കാനുള്ള ശ്രമത്തിലുമായിരുന്നു അവര്‍. മേയ്‌ മാസത്തില്‍ ഷൂട്ടിംഗ്‌ ആരംഭിക്കാനാണ്‌ പദ്ധതി. ചിത്രത്തെ കുറിച്ച്‌ കൂടുതലൊന്നും വെളിപ്പെടുത്താന്‍ ആല്‍ബി തയ്യാറായില്ല.

സെക്കന്‍ഡ്‌ ഷോ എന്ന ചിത്രത്തിന്‌ തിരക്കഥ ഒരുക്കിയ വിനി വിശ്വലാലാണ്‌ ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്‌.
ആല്‍ബിയുടെ ചിത്രത്തില്‍ റീമ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക