Image

റോമില്‍ അലിക്കിന്റെ ഓണാഘോഷം 18ന്‌

ജോസ്‌മോന്‍ കമ്മട്ടില്‍ Published on 17 September, 2011
റോമില്‍ അലിക്കിന്റെ ഓണാഘോഷം 18ന്‌
റോം: പൊന്നോണം ആഘോഷിക്കുവാന്‍ റോമിലെ മലയാളികള്‍ക്ക്‌ അലിക്ക്‌ ഇറ്റലി വേദിയൊരുക്കുന്നു. 18ന്‌ രാവിലെ ഒന്‍പതിന്‌ വിയ ബ്രവേത്തായിലെ വിക്കൊളോ ദെല്‍ കൊന്തോ രണ്ടിലുള്ള മൈതാനിയില്‍ കേരളത്തിന്റെ ശൈലിയില്‍ ഓണാഘോഷം നടക്കും.

മത്സര ഇനങ്ങളായ വടംവലി, പൂക്കളമത്സരം, തീറ്റമത്സരം, കസേരകളി, മിഠായിപെറുക്കല്‍ എന്നിവ നടക്കും. തിരുവാതിരകളി മത്സരവും ഉണ്ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

വൈകിട്ട്‌ അഞ്ചിന്‌ പൊതുസമ്മേളനത്തില്‍ തോമസ്‌ ഇരിമ്പന്‍ അധ്യക്ഷത വഹിക്കും. മുഖ്യാഥിതി വത്തിക്കാനിലെ പ്രവാസി കാര്യാലയത്തിന്റെ സെക്രടറി മാര്‌ ജോസഫ്‌ കളത്തിപറമ്പില്‍ പിതാവ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. അലിക്ക്‌ നടത്തുന്ന ഓണാഘോഷ പരിപാടികളിലെക്കും ഓണ സദ്യയിലെക്കും റോമിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി സെക്രട്ടറി സിബി കൊള്ളിയിലും മറ്റു ഭാരവാഹികളും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക