Image

കോലഞ്ചേരി പള്ളി തര്‍ക്കം: ചര്‍ച്ചകള്‍ പരാജയപ്പെട്ടു, അഭിഭാഷകസംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

Published on 17 September, 2011
കോലഞ്ചേരി പള്ളി തര്‍ക്കം: ചര്‍ച്ചകള്‍ പരാജയപ്പെട്ടു, അഭിഭാഷകസംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു
കൊച്ചി: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കോലഞ്ചേരി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട്‌ നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി അഭിഭാഷക സംഘം കോടതിയെ അറിയിച്ചു.

ഇരുവിഭാഗവും സമവായത്തിന്‌ ശ്രമിക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നും മീഡിയേഷന്‍ സെല്‍ ചെയര്‍മാന്‍ ജസ്റ്റീസ്‌ തോട്ടത്തില്‍ ബലി.രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം പോലീസിന്‌ നല്‍കി. തുടര്‍ന്ന്‌ ഐ.ജി, എസ്‌.പി എന്നിവരടങ്ങുന്ന സംഘം കോലഞ്ചേരിയിലെത്തി ഇരുവിഭാഗങ്ങളെയും കോടതി തീരുമാനം അറിയിച്ചു. നിരാഹാര സമരം തുടരുന്ന ഓര്‍ത്തഡോക്‌സ്‌ സഭാധ്യക്ഷനോട്‌ സമരത്തില്‍ നിന്ന്‌ പിന്മാറണമെന്നും പോലീസ്‌ ആവശ്യപ്പെട്ടു.

ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി ഞായറാഴ്‌ച മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ ഇരുവിഭാഗങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക