Image

മന്ത്രി ജോസഫിനെ മന്ത്രിസഭയില്‍ നിന്ന്‌ ഒഴിവാക്കണം: വൈക്കം വിശ്വന്‍

Published on 17 September, 2011
മന്ത്രി ജോസഫിനെ മന്ത്രിസഭയില്‍ നിന്ന്‌ ഒഴിവാക്കണം: വൈക്കം വിശ്വന്‍
തിരുവനന്തപുരം: എസ്‌.എം.എസ്‌ വിവാദത്തില്‍ അകപ്പെട്ട്‌ കോടതി സമന്‍സയച്ച മന്ത്രി പി.ജെ ജോസഫിനെ മന്ത്രിസഭയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ എല്‍. ഡി. എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ജനാധിപത്യ കീഴ്‌വഴക്കമനുസരിച്ച്‌ രാജി വെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. ഇടതു പക്ഷത്തായിരുന്നപ്പോള്‍ വിമാനയാത്രക്കിടെ സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജോസഫ്‌ മന്ത്രി സ്ഥാനം രാജി വെച്ചിരുന്നുവെന്ന്‌ വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടി.

തനിക്കെതിരെ വരുന്ന സമരങ്ങളെല്ലാം പൊലിസിനെ ഉപയോഗിച്ച്‌ തകര്‍ത്തു കളയാം എന്ന്‌ മുഖ്യമന്ത്രി കരുതരുത്‌്‌ . വിലക്കയറ്റം ശരിയല്ലെന്ന്‌ മാധ്യമങ്ങളോട്‌ പറയുന്ന മുഖ്യമന്ത്രി ഗ്രനേഡിലും ലാത്തിയിലും കാര്യങ്ങള്‍ ഒതുക്കാമെന്ന്‌ എങ്ങിനെയാണ്‌ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.

പെട്രോളിന്‌ 70 പൈസ കുറച്ചതുകൊണ്ട്‌ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവില്ല. വില വര്‍ധന മൂലം സാധനങ്ങളുടെ അനിയന്ത്രിതമായി കൂടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക