Image

പെട്രോള്‍ വിലവര്‍ധന: തിങ്കളാഴ്‌ച എല്‍ഡിഎഫ്‌, ബിജെപി ഹര്‍ത്താല്‍

Published on 17 September, 2011
പെട്രോള്‍ വിലവര്‍ധന: തിങ്കളാഴ്‌ച എല്‍ഡിഎഫ്‌, ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച എല്‍ഡിഎഫും ബിജെപിയും ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. എല്‍ഡിഎഫും നേരത്തെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരുന്നു. തിങ്കളാഴ്‌ച മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത യൂണിയനും വാഹനപണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

അതിനിടെ തിങ്കളാഴ്‌ചത്തെ വാഹനപണിമുടക്ക്‌ പിന്‍വലിക്കില്ലെന്ന്‌ മോട്ടോര്‍ വാഹന സംയുക്ത സമരസമിതി ട്രേഡ്‌ യൂണിയന്‍ ചെയര്‍മാന്‍ എളമരം കരീം. പെട്രോള്‍ വിലയിലുണ്‌ടായ വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നിസാരമാണെന്ന്‌ അദ്ദേഹം ചൂണ്‌ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക