Image

നവാഡയില്‍ എയര്‍ഷോയ്‌ക്കിടെ യുദ്ധവിമാനം തകര്‍ന്ന്‌ മൂന്നുമരണം, 54 പേര്‍ക്ക്‌ പരിക്ക്‌

Published on 17 September, 2011
നവാഡയില്‍ എയര്‍ഷോയ്‌ക്കിടെ യുദ്ധവിമാനം തകര്‍ന്ന്‌ മൂന്നുമരണം, 54 പേര്‍ക്ക്‌ പരിക്ക്‌
വാഷിംഗ്‌ടണ്‍: എയര്‍ഷോയ്‌ക്കിടെ അമേരിക്കയിലെ നവാഡയില്‍ യുദ്ധ വിമാനം തകര്‍ന്ന്‌ പൈലറ്റുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. 54 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ 15 പേരുടെ നില അതീവ ഗുരുതരമാണ്‌. ണ്ടാം ലോക മഹായുദ്ധകാലത്ത്‌ യുഎസ്‌ സൈന്യം ഉപയോഗിച്ചിരുന്ന പി51 മുസ്‌താംഗ്‌ ശ്രേണിയില്‍പെട്ട വിമാനമാണ്‌ അപകടത്തില്‍പെട്ടത്‌. എയര്‍ റേസ്‌ കാണാനെത്തിയ ജനക്കൂട്ടത്തിനിടയിലേക്കാണ്‌ വിമാനം തകര്‍ന്നുവീണത്‌.

എയര്‍ഷോ എല്ലാവര്‍ഷവും സെപ്‌റ്റംബറില്‍ നെവാഡയിലെ റെനോ കൗണ്ടിയില്‍ നടത്തിവരുന്നു. സാങ്കേതികതകരാറാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയതിന്‌ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന്‌ അധികൃതര്‍ പറഞ്ഞു. എന്നാല്‍ അപകടത്തില്‍ 12 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക