Image

ജോസഫ്‌ രാജിവെയ്‌ക്കേണ്ട, കോടതി നടപടി സ്വാഭാവികം: മാണി

Published on 17 September, 2011
ജോസഫ്‌ രാജിവെയ്‌ക്കേണ്ട, കോടതി നടപടി സ്വാഭാവികം: മാണി
കോട്ടയം: സ്‌ത്രീക്ക്‌ എസ്‌.എം.എസ്‌ അയച്ച കേസില്‍ കോടതി സമന്‍സ്‌ അയച്ചത്‌ കോടതിയുടെ സ്വാഭാവിക നടപടി മാത്രമാണ്‌. അതിനാല്‍ മന്ത്രി പി.ജെ. ജോസഫ്‌ രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്ന്‌ ധന മന്ത്രി കെ.എം.മാണി പ്രസ്‌താവിച്ചു. കേസില്‍ ജോസഫ്‌ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയിട്ടില്ല. കോടതിയുടെ തീരുമാനം സ്വാഭാവിക നടപടി മാത്രമാണെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.

എസ്‌എംഎസ്‌ വിവാദക്കേസിനെക്കുറിച്ച്‌ അറിയില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി. കോഴിക്കോട്‌ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക