Image

ഗുഡ്‌ ഐഡിയ

Published on 27 March, 2013
ഗുഡ്‌ ഐഡിയ
ക്ലാപ്പ്‌ ബോര്‍ഡ്‌ സിനിമാസിന്റെ ബാനറില്‍ പി.എ.സക്കീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഗുഡ്‌ ഐഡിയ. ഇടവേളബാബു, ശ്രീജിത്ത്‌ വിജയ്‌, പുതുമുഖം ഹെന്നബെല്ല,ഗിന്നസ്‌പക്രു, ഭീമന്‍രഘു, മന്‍രാജ്‌, ബിയോണ്‍, ഷാലിന്‍, സുകുമാരി, പൊന്നമ്മബാബു, അംബികാമോഹന്‍ തുടങ്ങിയവരാണ്‌ ഗുഡ്‌ ഐഡിയായിലെ താരങ്ങള്‍.

മോഡലിംഗ്‌ രംഗത്തു നിന്ന്‌ സിനിമയിലെത്തുന്ന ഹെന്നബെല്ല മുംബൈയില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയാണ്‌.

ക്ലാപ്പ്‌ ബോര്‍ഡ്‌ സിനിമാസിന്റെ ബാനറില്‍ മായഉണ്ണികൃഷ്‌ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗണേഷ്‌ മേനോന്റെയും വരവ്‌. കൈതപ്രം ദാമോദരന്‍നമ്പൂതിരിയുടെ വരികള്‍ക്ക്‌ ഈണം പകരുന്നതാണ്‌ ജാസിഗിഫ്‌റ്റാണ്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എം.എസ്‌ബാബുരാജ്‌. കല- സാലു.കെ.ജോര്‍ജ്‌. എക്‌സിക്യുട്ടീവ്‌ പ്രൊഡ്യൂസര്‍-ഉണ്ണിശിവപാല്‍. മാര്‍ച്ച്‌ 15ന്‌ ഫ്രീഡ്‌ റിലീസ്‌ ചിത്രം തിയേറ്ററിലെത്തിക്കുന്നു. -എ.എസ്‌.ദിനേശ്‌
ഗുഡ്‌ ഐഡിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക