Image

ഭക്തര്‍ (കവിത: ജോസന്‍ ജോര്‍ജ്ജ്‌, ഡാലസ്‌)

Published on 25 March, 2013
ഭക്തര്‍ (കവിത: ജോസന്‍ ജോര്‍ജ്ജ്‌, ഡാലസ്‌)
അന്ന്‌ ..
കൂടെ നടന്നവര്‍
കുരുത്തോല വെട്ടിയോര്‍
കൊമ്പു മുറിച്ചവര്‍
കുപ്പായം വിരിച്ചവര്‍
പിന്നെ...
കൂകി വിളിച്ചവര്‍
കുറ്റം ചുമത്തിയോര്‍
കുരിശു പണിഞ്ഞവര്‍
കുന്തം ചുഴറ്റിയോര്‍.
ഇന്ന്‌ ...
കുന്തിരിക്കം പുകയ്‌ക്കുവോര്‍
കുമ്പിട്ടു നില്‍ക്കുവോര്‍
കുമ്പസാരക്കൂട്ടില്‍ കണ്ണീര്‍ പൊഴിച്ചവര്‍
കുര്‍ബാന കൊണ്ടിട്ടിളകി ചിരിക്കുന്നു.

Josen364@gmail.com
ഭക്തര്‍ (കവിത: ജോസന്‍ ജോര്‍ജ്ജ്‌, ഡാലസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക