Image

പെസഹാനുഷ്‌ഠാനം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 26 March, 2013
പെസഹാനുഷ്‌ഠാനം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
ഭക്തിനിര്‍ഭരങ്ങളായ കര്‍മ്മാനുഷ്‌ഠാനങ്ങളോടെ ക്രൈസ്‌തവലോകം ആഘോഷിക്കുന്ന പെരുനാള്‍. ഏഴാഴ്‌ച നീണ്ടുനില്‍ക്കുന്ന ഒരുക്കങ്ങള്‍, ഉപവാസവും പ്രാര്‍ത്ഥനയും വഴി സമാധാനത്തിലേക്കുള്ള കടന്നു പോക്കാണ്‌ പെസഹാ.

ഇന്ന്‌ നാം ആഘോഷിക്കുന്ന ഈ പെസഹാ യഹൂദമതത്തില്‍ നിന്നും നമുക്കു കിട്ടിയിട്ടുള്ളതാണ്‌. ബി.സി. 128 വരെ ഈജിപ്‌റ്റിലെ (മിസ്രയീം) റാംസെസ്‌ നഗരത്തില്‍ അടിമകളായി പാര്‍ത്തിരുന്ന യാക്കോബിന്റെ സന്തതികളായ യഹൂദന്മാരാണ്‌ ഇതിനു രൂപം കൊടുത്തത്‌. ആ വര്‍ഷത്തെ നീസാന്‍ മാസത്തിന്റെ പതിനാലാം രാത്രിയിലാണ്‌ ഒന്നാമത്തെപെസഹാ ആഘോഷിച്ചത്‌ (പുറപ്പാട്‌ 12).

അന്ന്‌ ഈ പെസഹാ കഴിക്കുമ്പോള്‍ ഇസ്രയേല്‍ ജനതയ്‌ക്ക്‌്‌ അവിടെ 400 വര്‍ഷത്തെ ചരിത്രമുണ്ടായിരുന്നു. യാക്കോബിനേയും അവന്റെ സന്തതികളായ 12 ഗോത്രത്തലവന്മാരേയും, ജോസഫിനോടുള്ള ബഹുമാനത്തിന്റെ പേരില്‍ മിസ്രയീമ്യര്‍ ആര്‍ഭാടപൂര്‍വ്വം സ്വാഗതം ചെയ്‌തു. മിസ്രയീമില്‍ പുതിയ അധികാരികളും പുതിയ നിയമങ്ങളും, പുതിയ സാമൂഹ്യ വ്യവസ്ഥിതിയും വന്നപ്പോള്‍ യിസ്രയേല്‍ക്കാര്‍ അവിടെ അടിമകളായിപ്പോയി. റാംസെസ ്‌രണ്ടാമന്‍ ചക്രവര്‍ത്തി തന്റെ നാമത്തില്‍ റാംസെസ്‌ നഗരം പണിയാന്‍ നിയോഗിച്ചത്‌ യിസ്രായേല്‍ക്കാരെയായിരുന്നു.

എന്നാല്‍ അടിമത്തത്തിന്റെ ചാട്ടയടി, നുറുങ്ങിത്തകര്‍ന്ന അഭിമാനം, നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം, ഇവയെല്ലാം അവരെ ഒരുമിപ്പിച്ചു. അവര്‍ക്ക്‌ ഒരു നേതാവുണ്ടായി, മോസസ്‌. ഇന്ന്‌ നാം ആഘോഷിക്കുന്ന പെസഹാ യിസ്രായേല്‍ ജനത്തിന്റെ ഈ അടിമത്തത്തില്‍ നിന്നുള്ള ഐതിഹാസിക മോചനത്തിന്റെ പ്രതീകമാണ്‌. ഈജിപ്‌റ്റിലെ ചക്രവര്‍ത്തിയുടെ ആദ്യജാതനെ മുതല്‍ അവിടുത്തെ ആടുമാടുകളുടെ കടിഞ്ഞൂല്‍ വരെ ആ വിമോചന പ്രക്രിയ അഴിച്ചുവിട്ട രോഷാഗ്നിയില്‍ കൊല്ലപ്പെട്ടു. അങ്ങനെ, അവര്‍ അവിടുത്തെ അടിമക്കൂടാരങ്ങളില്‍ നിന്ന്‌്‌ പുറപ്പെട്ട്‌ ചെങ്കടലിന്റെ അക്കരയിലേയ്‌ക്ക്‌ കടന്നുപോയി. ഈജിപ്‌റ്റില്‍ ഉടനീളം ചുറ്റിക്കറങ്ങി. യഹോവയുടെ ദൂതന്‍ സംഹാരരുദ്രനായി അവിടുത്തെ ആദ്യജാതന്മാരെയൊക്കെയും സംഹരിച്ചപ്പോള്‍, കട്ടിളപ്പടിയിലെ കുഞ്ഞാട്ടിന്‍ രക്തം കണ്ട്‌ അവരെ ഉപദ്രവിക്കാതെ കടന്നുപോയി. ആ രക്ഷയുടെ കടന്നുപോക്കലിന്റെ ഓര്‍മ്മയാ.#്‌ര്‌ര്‌ ഈ പെസപ്‌സഹ്‌ (ഹീബ്രു)  Passover കടന്നുപോക്കല്‍.

അങ്ങനെ രണ്ടു കടന്നുപോക്കല്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്‌.

1. സംഹാരരുദ്രന്റെ pass over. 2. യിസ്രയേല്‍ക്കാരുടെ കടന്നുപോക്കല്‍ .

ചെങ്കടലിനെ രണ്ടായി പിളര്‍ന്ന്‌ യിസ്രായേല്യരെ ഉണക്ക നിലത്തു കൂടി കടത്തിക്കൊണ്ടു പോയ യഹോവ, അവരെ തിരികെപ്പിടിപ്പാന്‍ പുറകേ വന്ന ഫറവോന്യ സൈന്യത്തെ കടലിന്റെ ആഴങ്ങളിലേക്കു തള്ളിയിട്ട്‌ യിസ്രയേലിന്റെ മോചനം സാധിച്ചതാണ്‌ നമ്മുടെ പെസഹായുടെ പശ്ചാത്തലം, അതായത്‌ അടിമത്തത്തില്‍ നിന്നുള്ള മോചനത്തിന്റെ പ്രതീകമാണ്‌ പെസഹാ.

യഹൂദന്മാര്‍ ഇന്ന്‌ പെസഹാ ആചരിക്കുന്നത്‌ അവരുടെ രാഷ്‌ട്രീയ വിമോചനത്തിന്റെ ഓര്‍മ്മപ്പെരുനാളായിട്ടാണ്‌്‌. എന്നാല്‍ ക്രിസ്‌തു പഠിപ്പിക്കുന്നത്‌ ഇതിന്റെ മറുവശമാണ്‌. രാഷ്‌ട്രീയ മോചനം കൊണ്ട്‌ മനുഷ്യന്‌്‌ യഥാര്‍ത്ഥ മോചനം ലഭിക്കുന്നില്ല. അവന്റെ സ്വാര്‍ത്ഥതയും അഹങ്കാരവും ഉളവാകുന്ന പാപത്തിന്റെ ഇരുണ്ട ഗുഹകളില്‍ നിന്നുള്ള ആത്യന്തിക വിമോചനമാണ്‌്‌ ക്രിസ്‌തു പഠിപ്പിക്കുന്നത്‌. പാപത്തിന്റെ അടിമകളായിരിക്കുന്ന മനുഷ്യരെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രകാശം കുടികൊള്ളുന്ന പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും ചക്രവാളങ്ങളിലേക്ക്‌്‌ കടന്നുമ്പോള്‍ മാത്രമേ മനുഷ്യന്റെ ആത്യന്തിക വിമോചനം സാദ്ധ്യമാകയുള്ളു.

ആ പുതിയ സ്വാതന്ത്ര്യത്തിനായി ബലിയറുക്കപ്പെട്ട കുഞ്ഞാടാണ്‌ യേശുക്രസ്‌തു. സ്വാര്‍ത്ഥതയും അഹങ്കാരവും നിമിത്തം പാപത്തില്‍ ആണ്ടുപോയ മനുഷ്യനെ സ്‌നേഹത്തിന്റെ പുതിയ ദര്‍ശനം നല്‍കി പുതിയ മനുഷ്യനാകുന്നതിന്ന്‌്‌ സ്വയം ബലിവസ്‌തുവായി ക്രിസ്‌തു കുരിശില്‍ മരിച്ചു. അവിടുന്ന്‌്‌ ആരെയും വെറുത്തില്ല, ആരോടും വിദ്വേഷം പ്രകടിപ്പിച്ചില്ല.

സ്‌നേഹിച്ചുകൊണ്ട്‌ പാപിയെ മോചിപ്പിക്കുക, ഈ സ്‌നേഹവും ഒരുമയുമാണ്‌ പെസഹാ ഭക്ഷണത്തില്‍ നിന്നും ക്രിസ്‌ത്യാനിക്ക്‌ ലഭിക്കേണ്ടത്‌. വിപ്ലവത്തിന്റെ ശംഖധ്വനി മുഴക്കുമ്പോള്‍, യുദ്ധത്തിന്റെ കാഹളം ഉയരുമ്പോള്‍, ആയുധങ്ങളുടെ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍, മനുഷ്യന്‍ മനുഷ്യനെ കൊന്നുകൊണ്ടിരിക്കുമ്പോള്‍ സ്‌നേഹത്തിന്റെ സന്ദേശമാണ്‌ പെസഹാ നമുക്ക്‌ നല്‍കുന്നത്‌. ഈ പെസഹായുടെ ദൂത്‌ സര്‍വ്വ ലോകത്തിനും കൊടുക്കാന്‍ ക്രിസ്‌ത്യാനിക്കു ബാദ്ധ്യതയുണ്ട്‌. ഈ സന്ദേശം നമ്മുടെ ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിഞ്ഞിരുന്നെങ്കില്‍ !!

Yohannan.elcy@gmail.com
പെസഹാനുഷ്‌ഠാനം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക