ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ പാര്‍ക്കുകളില്‍ പൂര്‍ണ്ണമായും പുകവലി
നിരോധിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ മേയര്‍ അനീസ് പാര്‍ക്കര്‍
സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച ഒപ്പു വെച്ചു.
സിഗരറ്റ് വലിക്കുന്നതും, പൈപ്പിലൂടെ പുകയില കത്തിച്ച് ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ബാര്‍ബിക്യൂ ഗ്രില്ലുകല്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ആഴ്ച തന്നെ നിരോധിച്ചതിന് പുറമെയാണ് ഈ ഉത്തരവ്.
നിയമം ലംഘിക്കുന്നവര്‍ക്ക് 2000 ഡോളര്‍ വരെ പിഴ ചുമത്തണമെന്നും സിറ്റി മേയര്‍ പറഞ്ഞു.
കഠിനമായ വരള്‍ച്ച നേരിടുന്ന ഹൂസ്റ്റണില്‍ തുടര്‍ച്ചയായി കാട്ടു തീ പടര്‍നന്
വലിയ നാശ നഷ്ടം ഉണ്ടായ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവരേണ്ടി
വന്നതെന്നും, പൊതുജനങ്ങള്‍ ഇതില്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും സിറ്റി
അധികൃതര്‍ ആവശ്യപ്പെട്ടു.