Image

കൈരളി റോമക്കാര്‍ക്കെഴുതുന്ന ലേഖനം-ജോസ് തയ്യില്‍

Published on 23 March, 2013
കൈരളി റോമക്കാര്‍ക്കെഴുതുന്ന ലേഖനം-ജോസ് തയ്യില്‍

സ്വയം സ്ഥാനത്യാഗം ചെയ്ത് മറ്റുള്ളവര്‍ക്ക് മാതൃകയായ പോപ്പ് ബനഡിക്ടിന് പ്രത്യേക അഭിനന്ദനം
ഭാവിയില്‍ വരുന്ന പിതാക്കന്മാരും തങ്ങളുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ വിഘ്‌നം വരുന്നു എന്നു കാണുമ്പോള്‍ സ്വയം സ്ഥാനത്യാഗം ചെയ്യാനുള്ള സന്മനസ്സ് കാണിക്കുമെന്നു പ്രത്യാശിക്കാം.
ഒരു ബില്യന്‍ കാത്തലിക്‌സിന്‌റെ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട കാര്‍ദ്ദിനാള്‍, ഹോര്‍ഗെ മാരിയോ ബര്‍ഗോളെ പോപ്പായി ഉയര്‍ത്തപ്പെട്ട നിമിഷം പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍  എന്ന പേരു സ്വീകരിച്ചതും വിശ്വാസികളില്‍ ഒരു പുത്തന്‍ ഉണര്‍വ് സൃഷ്ടിച്ചു.
കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അദ്ധ്യായം തുറക്കാനുള്ള അവസരമാണിതെന്നും വിശ്വാസികള്‍ കരുതുന്നു.
പാപ്പായായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പത്രപ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് ഓഫ് അസ്സീസിയുടെ കാല്‍പാടുകള്‍ക്ക് ഊന്നല്‍ നല്‍കി സംസാരിച്ചതും പ്രത്യേകം ശ്രദ്ധേയമായി. ചൊവ്വാഴ്ച നടന്ന സ്ഥാനാരോഹണത്തില്‍ സുരക്ഷിത കവചത്തില്‍ കയറാതെ തന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളെ ആശ്ലേഷിച്ചുകൊണ്ട് നടന്നത്തിയതും വിശ്വാസികളില്‍ പ്രത്യാശ വര്‍ദ്ധിപ്പിച്ചു.
അര്‍ജന്റീനയില്‍ ബിഷപ്പായിരുന്നപ്പോഴും കര്‍ദ്ദിനാളായിരുന്നപ്പോഴും കര്‍ദ്ദിനാളായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വഴികള്‍ എളിമയുടെ വഴിയായിരുന്നു. തുടര്‍ന്നും  ആ പാതയില്‍ മുറുകെപിടിക്കും എന്ന് മടിക്കാതെ സൂചിപ്പിച്ചതും അദ്ദേഹത്തിന്റെ പ്രത്യേകതകളില്‍ ഒന്നു തന്നെ.
പ്രൊട്ടസ്‌ററന്റ് സഭകളും പുതിയ പാപ്പായോട് വളരെ മതിപ്പ് രേഖപ്പെടുത്തിയതായിട്ടാണ് അറിവ്.
മാര്‍ച്ച് പത്തൊമ്പതിനു നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ചൈനയും സൗദിയും ഒഴികെ മറ്റു ലോക നേതാക്കളെല്ലാം പങ്കെടുത്തു. അവരില്‍ പലരും വ്യത്യസ്ത മതസ്ഥരായിട്ടു പോലും പോപ്പിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ചത് തന്നത്താന്‍ സ്‌നേഹിക്കുംപോലെ മറ്റുള്ളവരെയും സ്‌നേഹിക്കണം എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ഓരോ നേതാക്കന്മാരിലും വരുത്തുന്ന പരിവര്‍ത്തനത്തിന്റെ സൂചനയായി കരുതാം.
പെന്തക്കോസ്താ ദിനത്തില്‍ ഏബ്രായ ഭാഷയില്‍ സംസാരിച്ച കര്‍ത്താവിന്റെ വാക്കുകള്‍ നാനാജാതികള്‍ക്കും തങ്ങളുടെ ഭാഷയില്‍ മനസ്സിലായി എന്നു പറയും പോലെ റുഹാദ കുദിശാ തമ്പുരാനില്‍ നിന്നുള്ള പ്രത്യേക വരപ്രസാദം ഭൗതികതയില്‍ ഊന്നി നില്‍ക്കുന്ന എല്ലാ നേതാക്കന്മാരിലും ഒരു മനഃപരിവര്‍ത്തനത്തിന് വഴിയൊരുക്കും എന്നു വിശ്വസിക്കാം. ഇനിയും ലോകം ഉറ്റു നോക്കുന്നത് ഈ നേതാവിന്റെ പുതിയ കാല്‍വെയ്പുകള്‍ പത്രോസിന്റെ പാറയില്‍ ഉറച്ചു നിന്നുകൊണ്ടാകുമോ, അതോ വത്തിക്കാന്‍ പൊളിറ്റിക്‌സില്‍ മുങ്ങിത്താഴുമോ എന്നാണ്.
മനുഷ്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നിഴല്‍ പോലെ പിന്തുടരും. കൊടുങ്കാറ്റുകള്‍ ഒന്നിനു പിന്നാലെ വന്നുകൊണ്ടേയിരിക്കും. പക്ഷേ പോപ്പ് ഫ്രാന്‍സിസ് ഒന്നാമനില്‍ യാതൊരു ഇളക്കവും തട്ടില്ല എന്നാണ് ലോകം വിധി കല്‍പ്പിച്ചിരിക്കുന്നത്. കാരണം അദ്ദേഹം ഒരു തികഞ്ഞ വിശ്വാസിയാണ്. ഭൗതീകത അദ്ദേഹത്തിനജ്ഞാതമാണ്. നാളെയെപ്പറ്റി ഉത്ഖണ്ഠപ്പെടുന്നില്ല. ഇവയെല്ലാം അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ കളിയാടുമ്പോള്‍ ഏതു പ്രശ്‌നങ്ങളെയും ഇരു കയ്യും നീട്ടി ആശ്ലേഷിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ആ മുഖകാന്തി, മനസ്സിന്റെ പൂവാടിയില്‍ നിന്നു വിരിയുന്ന മന്ദസ്മിതം, ഭൗതികതയില്‍ ഊന്നിവരുന്ന ഏതു കൊടുങ്കാറ്റുകളെയും അഭിമുഖീകരിക്കും എന്നതില്‍ സംശയം വേണ്ട.
കര്‍ത്താവ് പന്ത്രണ്ട് ശിഷ്യന്മാരെ തെരഞ്ഞെടുത്തു. പലരും പല സ്വഭാവക്കാരായിരുന്നെങ്കിലും, ഒരാള്‍ മാത്രം യൂദാസായി. അതുപോലെ സഭയും ലക്ഷക്കണക്കിനു പിന്‍ഗാമികളെ തിരുസഭയുടെ മക്കളായി തെരഞ്ഞെടുത്തു. അതില്‍ ഏതാനും യൂദാസുകള്‍ കണ്ടേക്കാം, എന്നുവെച്ച് സാര്‍വ്വത്രിക സഭ ആടി ഉലയുന്നു എന്ന വിവക്ഷ വേണ്ട.
ഉദാഹരണത്തിന് മെത്രാന്‍മാരും വൈദികരും കുട്ടികളെ ദുരുപയോഗിക്കുന്നതാണ് സഭ അഭിമുഖീകരിക്കുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. അത് വളരെ നിസ്സാരമായി കൈകാര്യം ചെയ്യാവുന്നതേയുള്ളൂ.
സഭയില്‍ ചേര്‍ന്നവര്‍ എടുത്ത വൃതവാഗ്ദാനത്തില്‍ ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം) സാരമായ വിഘ്‌നം വരുത്തിയാല്‍, കുറ്റകൃത്യം ചെയ്തവരെ പരിരക്ഷിക്കാന്‍ സഭ ഒരിക്കലും തയ്യാറാകരുത്. കറിവേപ്പിലപോലെഅരെ ദൂരെയെറിയണം. ഈ ഒരു പ്രഖ്യാപനം നടത്താന്‍ സഭയ്ക്ക് കഴിഞ്ഞാല്‍ ഒരു ബിഷപ്പും മേലില്‍ യവന്റെ തിരു-അവയവവുമായി സഭയിലെത്തുകയില്ല. എന്നാല്‍, ഇന്നതാണോ സംഭവിക്കുന്നത്?  പണനഷ്ടത്തിലുപരി മറ്റുള്ള ഗ്രൂപ്പുകള്‍ക്കു പരിഹസിക്കാനുള്ള അവസരം കൂടി നല്‍കുകയല്ലേ, യവന്മാര്‍ /യവരുടെ ദുര്‍നടപ്പിന് പരിഹാരം കാണാന്‍ അല്‍മായരെ അല്ലേ പിഴിയുന്നത്?
ഒരേ ഒരു ചാക്രിക ലേഖനം മാത്രം മതി സഭയിലെ ഇത്തരം പ്രതിലോമ ശക്തികളെ നിലക്കു നിര്‍ത്താന്‍, ക്രിമിനല്‍സിനെ പോറ്റുന്ന സഭ ഒരിക്കലും ശാശ്വതമല്ല, അതിലുപരി അത് പത്രോസിന്റെ സഭയുമല്ല.
മറ്റൊന്ന് സ്ത്രീകള്‍ എന്തുകൊണ്ട് സഭയില്‍ ഉന്നത ശ്രേണികള്‍ അര്‍ഹിക്കുന്നില്ല?
മെത്രാന്‍മാര്‍ക്കും കാര്‍ഡനല്‍സിനും ഈ ഒരു വിഷയത്തില്‍ യോജിപ്പില്‍ എത്താന്‍ സാധിക്കുന്നില്ലെങ്കില്‍ വിഷയം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുക. അവരുടെ തീരുമാനം സഭ നടപ്പില്‍ വരുത്തട്ടെ. സൃഷ്ടി കര്‍മ്മം നടന്ന വേളയില്‍ ദൈവത്തിന്റെ പക്കല്‍ ഒരുവാരിയെല്ലു കുറവായിരുന്നു. ഉടനെ പുരുഷനില്‍ നിന്ന് ഒരെണ്ണം എടുത്ത് സ്ത്രീക്കു നല്‍കി. അങ്ങനെ സ്ത്രീയും പുരുഷനും തമ്മിലുള്ള അഭേദ്യ ബന്ധം അവിടെ ആരംഭിച്ചു. ഈ ബന്ധം മനുഷ്യനു മാറ്റാന്‍ സാഥിക്കുമോ? ഒരിക്കലുമില്ല. സ്ത്രീ എവിടെ പോകുന്നോ അവിടെ  പുരുഷനുണ്ടാകും, പുരുഷനെവിടെ പോകുന്നോ അവിടെ സ്ത്രീയുമുണ്ടാകും. അതു സഭിയിലാണെങ്കിലും അല്‍മായരുടെ ഇടയിലാണെങ്കിലും  ദൈവേഷ്ടം അതാണ്. അതു നടപ്പിലാക്കാന്‍ സഭയിലെ പരമാധികാരികള്‍ തയ്യാറാകണം. അജനപാലനത്തിന് ജീവിതം ഉഴിഞ്ഞുവച്ച ഏതു സ്ത്രീയും സഭയുടെ ഉന്നത ശ്രേണിക്ക് നൂറുശതമാനം അര്‍ഹയാണ്. മദര്‍ തെരേസ ഏറ്റവും വലിയ ഉദാഹരണമായിരുന്നു.
അതുപോലെ,സ്ത്രീയുടെ സാമീപ്യത്തില്‍ ഏതെങ്കിലും അച്ചനോ ബിഷപ്പിനോ ഉതപ്പുണ്ടായാല്‍ അവര്‍ സ്വയം വിരമിച്ച് പുറത്ത് പോകട്ടെ… എന്തിനവരെ കാരാഗ്രഹത്തിലടച്ചിരിക്കുന്നു! ഇരുവരുടെയും തുല്യ സേവനം സഭയുടെ വളര്‍ച്ചയില്‍ പരമപ്രധാനം. ചിന്തിക്കുക…
മറ്റൊന്ന് പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കുമോ?
വിവാഹവും സഭയുടെ കൂദാശ തന്നെ.. ഡാവന്‍ജി തിയറിയനുസരിച്ച് തിരുവത്താഴവേളയില്‍ കര്‍ത്താവിന്റെ അടുത്തിരുന്നത് ഒരു സ്ത്രീയായിരുന്നു. ഭാര്യയോയിരുന്നോ അമ്മയായിരുന്നോ സഖിയായിരുന്നോ- ചിന്തിച്ചു തലപുകഞ്ഞിട്ടു കാര്യമില്ല… പക്ഷേ സ്ത്രീ സാന്നിധ്യം അവിടുണ്ടായിരുന്നു. വിവാഹവും സഭയുടെ മുഖ്യ കുദാശകളില്‍ ഒന്നായിരിക്കെ അതിനുവിലക്കേര്‍പ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ബിഷപ്പിനു കീഴിലുള്ള പുരോഹിതവൃന്ദം. വിവാഹിതരാകുന്നതില്‍ യാതൊരു തെറ്റുമില്ല. അജപാലനം കുറേക്കൂടി ശക്തമാകുകയേയുള്ളൂ. പക്ഷേ ക്രിമിനല്‍സിനു പരിരക്ഷ നല്‍കാന്‍ സഭ തയ്യാറാകരുത്. ക്രിമിനല്‍സിനെ വെച്ചുപൊറുപ്പിക്കരുത്… അല്ലെങ്കില്‍ അഭയാ കേസുപോലെ ആജീവനാന്തം നാറും… ച്ഛേച്ഛേ…. കമ്മ്യൂണിസ്റ്റുകാരുടെ നയവും വ്യത്യസ്തമല്ല.
അതുപോലെ ഹോമോകള്‍ക്കും ലസ്ബിയന്‍സിനും എന്തോ പ്രത്യേക അവകാശം വേണമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ മാത്രം വാദിക്കുന്നുണ്ട്. ഈ വാദത്തില്‍ സഭപങ്കുചേര്‍ന്നുകൂടാ… കാരണം സര്‍ക്കാരില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ പിടിച്ചുപറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. അതും സഭയുമായി യാതൊരു ബന്ധവുമില്ല. അജപാലനം മാത്രം സഭയുടെ ദൗത്യം.
അപ്പോള്‍ പോപ്പ് ഫ്രാന്‍സിസിന്റെ മുന്നിലെ വഴികള്‍ കല്ലും മുള്ളും നിറഞ്ഞതാണോ അതോ പരവാതാനിയാണോ. തീര്‍ച്ചയായും പരവതാനി മാത്രം. സ്വയം കാഴ്ചപ്പാടുള്ള വ്യക്തികള്‍ ദൈവത്തിന്റെ പ്രത്യേക പരിരക്ഷയിലാണ് അവരിലൊരാളാണ് പുതിയ പാപ്പാ, ഫ്രാന്‍സിസ് ഒന്നാമന്‍. ദൈവത്തിന്റെ കൃപാവര്‍ഷം അദ്ദേഹത്തിലുണ്ടാകുമെന്ന് ആശിക്കുന്നു.



Join WhatsApp News
Moncy kodumon 2013-06-04 17:07:44
According to catholic rule priest should not marry. That rule should keep forever.
Nobody can change that rule even new pope .catholic is not against marriage if u want to
Marry go marry and do family life.But if u want a priest u have to sacrifice not marry
And dedicate ur all life for  Jesus and serve people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക