Image

വിധിയുടെ ക്രൂരത കാന്‍സറിന്റെ രൂപത്തില്‍; സിസിലിയെ സഹായിക്കില്ലേ?

Published on 21 March, 2013
വിധിയുടെ ക്രൂരത കാന്‍സറിന്റെ രൂപത്തില്‍; സിസിലിയെ സഹായിക്കില്ലേ?
പാമ്പാടി: ജീവിത പരീക്ഷണത്തില്‍ മുമ്പോട്ടു പോകാനാ കാതെ പകച്ചു നില്‍ക്കുകയാണ്‌ കോത്തല പുതുവയല്‍ കോളനി ഈട്ടിക്കല്‍ സിസിലി രാജു(49).വികലാംഗനായ ഭര്‍ത്താവ്‌ സി.ജെ.രാജു വിന്റെയും മക്കളുടേയും കാര്യം നോക്കാന്‍ വീട്ടുജോലി ചെയ്‌തു ജീവിച്ചു വന്ന സിസിലിയെ കാന്‍സറിന്റെ രൂപത്തില്‍ വിധി വീണ്ടും പരീക്ഷി ക്കുകയാണ്‌.ബ്ലഡ്‌ കാന്‍സറിനെ തുടര്‍ന്നു തിരുവനന്തപുരം ആര്‍സി സിസിയില്‍ ചികില്‍സയിലാണ്‌ സിസിലി ഇപ്പോള്‍.

ഒരൂ രൂപ പോലും വരമാനമെടുക്കാനില്ലാത്ത ഇവരുടെ മുന്നില്‍ ചികല്‍ സയും മുന്നോട്ടുള്ള ജീവിതവും ചോദ്യചിഹ്‌നമായി മാറിയിരിക്കുക യാണ്‌.വീട്ടുജോലിക്കു നിന്ന സ്‌ഥലങ്ങളിലുള്ളവരുടേയും നാട്ടുകാരുടേയും തണലിലാണ്‌ ഇതുവരെ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയത്‌. ഭര്‍ ത്താവിനു ജോലിക്കു പോകാനും സാധിക്കുന്നില്ല.വര്‍ഷങ്ങളായി കഷ്‌ടപ്പാടുകള്‍ മാത്രം അനുഭവിച്ചു വന്ന സിസിലിക്കു രോഗം കൂടിയായതോ ടെ ആകെയുള്ള പ്രതീക്ഷകളും നഷ്‌ടപ്പെട്ടു.

ചികല്‍സ ചിലവിനു പണം കണ്ടെത്താന്‍ നല്ല മനസുകളുടെ സഹായം മാത്രമെ ഇവരുടെ പ്രതീക്ഷക്കിനിയുള്ളു. കരുണയുള്ള മനസുകള്‍ക്കു മുന്നില്‍ യാചന പൂര്‍വം നോക്കുകയാണ്‌ ഇവര്‍. സിസിലിയെ സഹായി ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭര്‍ത്താവ്‌ രാജുവിന്റെ പേരിലുള്ള പാമ്പാടി എസ്‌ബിടി ശാഖയിലേക്കു തുക കൈമാറിയാല്‍ ഉപകാരമാകും.

മേല്‍വിലാസം
സിസിലി രാജു(46)
ഈട്ടിക്കല്‍ വീട്‌,
പുതുവയല്‍ കോളനി,
കോത്തല പി.ഒ,
പാമ്പാടി .
ഫോണ്‍-9544983879.

എസ്‌ബിടി പാമ്പാടി ബ്രാഞ്ച്‌.- സി.ജി.രാജു,
അക്കൗണ്ട്‌ നമ്പര്‍- 57014527359.
ഐഎഫ്‌സി കോഡ്‌- എസ്‌ബിടിആര്‍0000108
വിധിയുടെ ക്രൂരത കാന്‍സറിന്റെ രൂപത്തില്‍; സിസിലിയെ സഹായിക്കില്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക