Image

ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ്‌: മലയാളി വിദ്യാര്‍ഥിനികള്‍ക്ക്‌ ഉതവിജയം

രാജു കുന്നക്കാട്ട്‌ Published on 16 September, 2011
ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ്‌: മലയാളി വിദ്യാര്‍ഥിനികള്‍ക്ക്‌ ഉതവിജയം
ഡബ്‌ളിന്‍: അയര്‍ലണ്‌ടിലെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥിനികള്‍ക്ക്‌ ഉന്നത വിജയം. പത്തില്‍ എട്ട്‌ എ ഗ്രേഡും രണ്‌ട്‌ ബിയും നേടി സിന്‍ജു സണ്ണിയും ഏഴ്‌ എ ഗ്രേഡും മൂന്ന്‌ ബി ഗ്രേഡും നേടി സ്‌നേഹ റെജിയും ലുക്കാനില്‍ മികച്ച നേ`ട്ടങ്ങള്‍ക്ക്‌ അര്‍ഹരായി.

കൂടാതെ ലെക്‌സ്‌ ലിപ്പില്‍ നിന്നും ഏഴ്‌ എ ഗ്രേഡും മൂന്നു ബിയും നേടി അലന്‍ റോസ്‌ സ്‌കറിയയും മികച്ച നേട്ടം സ്വന്തമാക്കി.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍ സണ്ണി ഇളംകുളത്തിന്റെയും ജാന്‍സിയുടെയും പുത്രിയാണ്‌ സിന്‍ജു. കോട്ടയം സ്വദേശിനിയാണ്‌.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റെജി കുര്യന്‍ കോഴിമുള്ളോരാത്തിന്റെയും മോളിയുടെയും പുത്രിയാണ്‌ സ്‌നേഹ. കണ്ണൂര്‍ ആലക്കോട്‌ തെക്കേമലയില്‍ സ്‌കറിയയുടെയും വത്സമ്മയുടെയും മകളാണ്‌ അലന്‍ റോസ്‌.
ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ്‌: മലയാളി വിദ്യാര്‍ഥിനികള്‍ക്ക്‌ ഉതവിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക