Image

സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ പുതിയ മെത്രാപ്പൊലീത്ത

ജോസ്‌ മാത്യു Published on 16 September, 2011
സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ പുതിയ മെത്രാപ്പൊലീത്ത
ലിവര്‍പൂള്‍: സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ യുകെ റീജന്റെ പുതിയ പാത്രിയര്‍ക്കല്‍ വികാരിയായി മാത്യൂസ്‌ മാര്‍ അപ്രേം മെത്രാപ്പൊലീത്തയെ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവാ അടുത്ത മൂന്നു വര്‍ഷത്തേക്ക്‌ നിയമിച്ചു. ഇപ്പോള്‍ അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍, ഹൈറേഞ്ച്‌ മേഖലകളുടെ മെത്രാപ്പൊലീത്തയാണ്‌ ഇദ്ദേഹം.

യുകെയുടെ മുന്‍ പാത്രിയര്‍ക്കല്‍ വികാരി ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ യുഎഇയിലുള്ള പള്ളികളുടെ ചുമതലയേല്‍ക്കുന്ന സാഹചര്യത്തിലാണു പുതിയ ക്രമീകരണം.

2011 ഒക്‌ടോബര്‍ ഒന്ന്‌, രണ്ട്‌ തീയതികളില്‍ ബ്രിസ്‌റ്റോളില്‍ ഫാമിലി കോണ്‍ഫറന്‍സ്‌ നടക്കുന്ന വേളയില്‍ യുകെ റീജനല്‍ സഭാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാത്യൂസ്‌ മാര്‍ അപ്രേം മെത്രാപ്പൊലീത്തയ്‌ക്ക്‌ സ്വീകരണവും യുകെയുടെ മുന്‍ പാത്രിയര്‍ക്കല്‍ വികാരി ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പൊലീത്തയ്‌ക്ക്‌ യാത്രയയപ്പും നല്‍കും.
സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ പുതിയ മെത്രാപ്പൊലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക