Image

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ബേണില്‍

ഡോ. സന്തോഷ്. ടി. ജോണ്‍ Published on 20 March, 2013
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ബേണില്‍
സൂറിച്ച്: ജീവിത സ്പര്‍ശിയായ വചന വിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്‌നേഹത്തിലും, പ്രാര്‍ത്ഥനയിലും ആഴപ്പെടുത്തുവാന്‍ ലോകപ്രശസ്ത കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, സംഗീതജ്ഞനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം, നോമ്പുകാലത്തോടനുബന്ധിച്ച് ബേണിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ (St. Antonius Kirche, Morgenstrasse 65, Bumpliz, 3018 Bern) 2013 മാര്‍ച്ച് 22 മുതല്‍ 24 വരെ നടത്തപ്പെടുന്നു.

ആയിരങ്ങള്‍ക്ക് ആത്മീയ ചൈതന്യത്തിന്റെ സുവര്‍ണ്ണ സന്ദേശവും, ആഴമേറിയ വിശ്വാസബോധ്യവും നല്‍കി സൂറിച്ചിലെ സെന്റ് തെരാസസ് ദേവാലയത്തില്‍ നടന്ന ധ്യാനത്തിനു ശേഷമാണ് മെസേജ് മിഷന്‍ ഡയറക്ടര്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ബേണില്‍ എത്തുന്നത്.
“വിവിധ ധ്യാനരീതികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥനയോടെ അതിജീവിച്ച് സമാധാനവും, ആത്മീയ സന്തോഷവും നേടി, മാതൃകാ ജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കാമെന്ന്, തിരുവചന പ്രബോധനങ്ങളും, പ്രായോഗിക ജീവിതപാഠങ്ങളും, മുപ്പത് വര്‍ഷത്തെ ഫാമിലി കൗണ്‍സിലിങ് അനുഭവങ്ങളും അറിവുകളും പങ്കുവെച്ച് ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍, കുടുംബങ്ങള്‍ക്ക് ഉണര്‍വും പ്രാര്‍ത്ഥന ജീവിതത്തിന് പ്രചോദനവുമാണെന്ന്” സീറോമലബാര്‍ സ്വിസര്‍ലന്റ് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് പ്ലാപ്പള്ളി അഭിപ്രായപ്പെട്ടു. ധ്യാനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാന, ആരാധന, കുമ്പസാരം എന്നീ ശുശ്രൂഷകള്‍ക്ക് ചാന്ദാമിഷനില്‍ നിന്നുള്ള റവ. ഫാ. ജോണി നരിക്കാട്ട് നേതൃത്വം നല്‍കും. ബ്രദര്‍ സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും. ബേണിലെ സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയാണ് ധ്യാനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ പാരിഷ് കൗണ്‍സില്‍ സെക്രട്ടറി അലക്‌സ് അക്കരയുടെ നേതൃത്വത്തില്‍ നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. തോമസ് പ്ലാപ്പള്ളി: 079 833 1632/ബ്രദര്‍ സണ്ണി സ്റ്റീഫന്‍ (സ്വിസ്സ്): 078 614 9469
www.themessagemission.org /messagemission@hotmail.com   

റിപ്പോര്‍ട്ട്: ഡോ. സന്തോഷ്. ടി. ജോണ്‍

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ബേണില്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ബേണില്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ബേണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക