Image

ദേവപ്രശ്‌നത്തില്‍ പറഞ്ഞത്‌ മഹാരാജാവ്‌ പറഞ്ഞുപഠിപ്പിച്ച കാര്യങ്ങള്‍: വി.എസ്‌

Published on 16 September, 2011
ദേവപ്രശ്‌നത്തില്‍ പറഞ്ഞത്‌ മഹാരാജാവ്‌ പറഞ്ഞുപഠിപ്പിച്ച കാര്യങ്ങള്‍: വി.എസ്‌
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍ ജ്യോത്സ്യന്‍മാര്‍ പറഞ്ഞത്‌ മഹാരാജാവ്‌ പറഞ്ഞുപഠിപ്പിച്ച കാര്യങ്ങളാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ പരമോന്നത നീതിപീഠമായ സുപ്രീംകോടതി പറയുന്നതാണ്‌ ശരി. രാജാക്കന്‍മാരുടെ പ്രിവിപഴ്‌സ്‌ നിര്‍ത്തലാക്കിയ കാര്യം സുപ്രീംകോടതിക്ക്‌ അറിയാമെങ്കിലും ഇത്‌ ഇനിയും മനസ്സിലാകാത്ത ചില രാജഭക്തരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണം അപഹരിക്കപ്പെടുന്നുണ്‌ടെന്ന്‌ കണ്‌ടെത്തിയപ്പോഴാണ്‌ ക്ഷേത്രത്തിലെ ചിലകാര്യക്കാരെ പിരിച്ചുവിട്ടത്‌. സ്വര്‍ണം കടത്തുന്നത്‌ ചൂണ്‌ടിക്കാട്ടിയതിന്‌ മറ്റൊരു മുന്‍ സൈനിക ഉദ്യോഗസ്ഥനെയും ഇതുപോലെ പിരിച്ചുവിട്ടുവെന്നും വി.എസ്‌. പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല്‌ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്‌. കോക്കകോള കമ്പനിയുടെ പോസ്റ്റുമാനെപ്പോലെയാണ്‌ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വിവിധ മന്ത്രാലയങ്ങള്‍ക്കും ബില്ലിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്‌ടെന്നും വി.എസ്‌.പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക