Image

വയലാറിന്റെ മരണം കരള്‍രോഗം മൂലമെന്ന്‌ ചികിത്സിച്ച ഡോക്‌ടര്‍

Published on 16 September, 2011
വയലാറിന്റെ മരണം കരള്‍രോഗം മൂലമെന്ന്‌ ചികിത്സിച്ച ഡോക്‌ടര്‍
മെല്‍ബണ്‍ (ഓസ്‌ട്രേലിയ): മലയാളത്തിന്റെ എക്കാലത്തേയും പ്രിയ കവി വയലാര്‍ രാമവര്‍മയുടെ മരണം രക്തം മാറി നല്‍കിയതിനാലെന്ന പ്രസ്‌താവനെയ്‌ക്കെതിരേ അദ്ദേഹത്തെ ചികിത്സിച്ച ഡോക്‌ടറുടെ വെളിപ്പെടുത്തല്‍. കവി മരിച്ചത്‌ കരള്‍ രോഗം മൂലമായിരുന്നുവെന്ന്‌ അദ്ദേഹത്തെ ശസ്‌ത്രക്രിയ ചെയ്‌ത ഡോക്‌ടര്‍മാരുടെ സംഘത്തിലുണ്ടായിരുന്ന ഡോ. ജോണ്‍ തര്യന്‍ വ്യക്‌തമാക്കി.

വയലാറിന്റെ മരണം ഗ്രൂപ്പ്‌ മാറി രക്‌തം കുത്തിവച്ചതുകൊണ്ടാണെന്നു കവി ഏഴാച്ചേരി രാമചന്ദ്രന്‍ വെളിപ്പെടുത്തിയത്‌ വിവാദമായ പശ്‌ചാത്തലത്തിലാണ്‌ ഡോ. ജോണ്‍ തര്യന്റെ വെളിപ്പെടുത്തല്‍. 1975 ഒക്‌ടോബര്‍ 27നായിരുന്നു വയലാര്‍ രാമവര്‍മയുടെ മരണം.

ഡോ. ജോണ്‍ തര്യന്‍ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാന്‍ബറയിലാണ്‌ താമസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക