Image

ചിത്രീകരണത്തിനിടെ അപകടം: മോഹന്‍ലാല്‍ തലനാരിഴയ്‌ക്ക്‌ രക്ഷപെട്ടു

Published on 16 September, 2011
ചിത്രീകരണത്തിനിടെ അപകടം: മോഹന്‍ലാല്‍ തലനാരിഴയ്‌ക്ക്‌ രക്ഷപെട്ടു
ബാങ്കോക്ക്‌: സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ മോഹന്‍ ലാല്‍ ഓടിച്ചിരുന്ന ബൈക്ക്‌ അപകടത്തില്‍പ്പെട്ടു. എന്നാല്‍ താരം പരിക്കേല്‍ക്കാതെ രക്ഷപെട്ടു. റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന 'കാസനോവ'യുടെ ചിത്രീകരണത്തിനിടെയാണ്‌ അപകടം.

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ്‌ മോഹന്‍ലാലിന്‌ അപകടം പിണഞ്ഞത്‌. തലനാരിഴക്കാണ്‌ താരം രക്ഷപ്പെട്ടത്‌. ലാല്‍ ഓടിച്ചിരുന്ന ബൈക്ക്‌ നിയന്ത്രണം വിട്ട്‌ താഴ്‌ചയിലേക്ക്‌ മറിയുകയായിരുന്നു. ആറടി താഴ്‌ചയിലേക്കാണ്‌ ബൈക്ക്‌ മറിഞ്ഞത്‌.

ഓടുന്ന ഒരാളെ ബൈക്കില്‍ പിന്തുടര്‍ന്ന്‌ പിടികൂടുന്ന രംഗമായിരുന്നു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രീകരിച്ചിരുന്നത്‌. ഡ്യൂപ്പിനെ ഉപയോഗിക്കാനായി ഒരുക്കിയിരുന്നെങ്കിലും പെര്‍ഫെക്ഷന്‌ വേണ്ടി ലാല്‍ തന്നെ ഇത്‌ ചെയ്യാന്‍ തയാറാവുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക