Image

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരേ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Published on 16 September, 2011
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരേ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
വയനാട്‌: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ ഇന്ന്‌ രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ ലക്കിടിയിലും കല്‍പറ്റയിലും കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം കടന്നു പോകുമ്പോള്‍ കരിങ്കൊടി ഉയര്‍ത്തി കാണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം തടയാനും ശ്രമമുണ്ടായി. കല്‍പ്പറ്റയിലും പ്രവര്‍ത്തകര്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനം നടത്തി.

വയനാടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ ഇന്ന്‌ ഇടതുമുന്നണി കരിദിനവും ബി.ജെ.പി വഞ്ചനാദിനവും ആചരിക്കുകയാണ്‌. നൂറുദിന കര്‍മപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയും ആറ്‌ മന്ത്രിമാരും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക