Image

വിദേശ പൗരത്വം സ്വീകരിച്ച മലയാളികള്‍ക്കായി ആഗോള സംഘടന രൂപീകരിച്ചു

Published on 18 March, 2013
വിദേശ പൗരത്വം സ്വീകരിച്ച മലയാളികള്‍ക്കായി ആഗോള സംഘടന രൂപീകരിച്ചു
മെല്‍ബണ്‍: വിവിധ രാജ്യങ്ങളിലേക്ക് കുടിയേറി അതതു രാജ്യത്തെ പൗരത്വം സ്വീകരിച്ച് ജീവിക്കുന്ന മലയാളികള്‍ക്കായി ആഗോളതലത്തില്‍ ഒരു സംഘടനയ്ക്ക് രൂപം കൊടുത്തു. 

നിലനില്‍പ്പിനായി വിദേശ പൗരത്വം സ്വീകരിക്കുകയും തങ്ങളുടെ മാതൃരാജ്യത്തോട് കരുതലും സ്‌നേഹവും വച്ചുപുലര്‍ത്തുകയും ചെയ്യുന്ന മലയാളികള്‍, തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അധികാരികളെ ധരിപ്പിക്കുന്നതിനും ആവശ്യമുള്ളവര്‍ക്ക് അര്‍ഹമായ വിദഗ്ധ നിയമോപദേശം നല്‍കുന്നതിനും ലക്ഷ്യം വച്ച് രൂപീകരിച്ച ഓവര്‍സീസ് സിറ്റിസണ്‍സ് ഗ്ലോബല്‍ മലയാളി ഫോറം എന്ന സംഘടനയുടെ ആഗോള ഭാരവാഹികളായി കെ.പി. ഷിബു (ചെയര്‍മാന്‍, ഓസ്‌ട്രേലിയ), പ്രമോദ് നായര്‍ (പ്രസിഡന്റ്, അമേരിക്ക), ജോസഫ് കുര്യാക്കോസ് (ജനറല്‍ സെക്രട്ടറി, ന്യൂസിലാന്‍ഡ്), കുര്യന്‍ സേവ്യര്‍ (വൈസ് പ്രസിഡന്റ്, കാനഡ), സക്കറിയ പത്രോസ് (ജോ. സെക്രട്ടറി, അമേരിക്ക), റെജി ജോസഫ് പുല്ലാട്ട് (ട്രഷറര്‍, ഓസ്‌ട്രേലിയ), എന്നിവരേയും വിവിധ രാജ്യങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സെക്രട്ടറിമാരായി സിറിള്‍ പനംകാല (യുകെ), സണ്ണി കല്ലൂപ്പാറ (അമേരിക്ക), കെ.കെ ദേവാനന്ദന്‍ (സിംഗപ്പൂര്‍), ഡോ. അലക്‌സ് തോമസ് (ഓസ്‌ട്രേലിയ) എന്നിവരെയും തെരഞ്ഞെടുത്തു. 

സംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അതതു രാജ്യങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരത്വമുള്ള മലയാളികള്‍ ചെയര്‍മാന്‍ കെ.പി. ഷിബു 0061412225674, ജനറല്‍ സെക്രട്ടറി ജോസഫ് കുര്യാക്കോസ് 006496205525 എന്നിവരുമായോ overseascitizensmalayali@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക