ഹൈദരാബാദ് : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് എം.പിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന് അയാസുദ്ദീന് (19) മരിച്ചു.
ഞായറാഴ്ച രാവിലെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡില്‍ വെച്ച് അയാസുദ്ദീന് ഓടിച്ചിരുന്ന സ്പോര്‍ട്സ് മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പ്പെടുന്നത്. ഈ സമയം അസ്ഹറുദ്ദീന്റെ സഹോദരിയുടെ മകന് അജ്മലും കൂടെയുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജ്മലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച തന്നെ മരണം സംഭവിച്ചിരുന്നു.
അസ്ഹറുദ്ദീന്റെ പിന്‍ഗാമിയായി ക്രിക്കറ്റ് ലോകം കണ്ടിരുന്നത് അയാസുദ്ദീനെയായിരുന്നു. അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍-19 മത്സരങ്ങളില്‍ ചാംപ്യനായിരുന്നു. അസ്ഹറുദ്ദീന്റെ ആദ്യഭാര്യ നൗറീനിലുള്ള മകനാണ് അയാസുദ്ദീന്.
അന്തരിച്ച കോണ്‍ഗ്രസ് എം.പി. ഖലീല്‍ ഉര് റഹ്മാന്റെ മകനാണ് 16 വയസ്സുകാരനായ അജ്മല്‍ .