Image

സംസ്ഥാനത്ത് തിങ്കളാഴ്ച മോട്ടോര്‍ വാഹനപണിമുടക്ക്‌

Published on 16 September, 2011
സംസ്ഥാനത്ത് തിങ്കളാഴ്ച മോട്ടോര്‍ വാഹനപണിമുടക്ക്‌
കോഴിക്കോട്: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. മോട്ടോര്‍ തൊഴിലാളി യൂണിയര്‍ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഇന്ന് കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് സമരപ്രഖ്യാപനമുണ്ടായത്.

സൂചനാപണിമുടക്കാണ് തിങ്കളാഴ്ച നടക്കുക. ഇതിനു ശേഷം വില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികള്‍ നടത്തുമെന്നും സംഘടന അറിയിച്ചു. ഓട്ടോ, ടാക്‌സി, സ്വകാര്യ ബസ് സര്‍വീസുകളെ സമരം ബാധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക