Image

കണ്ണൂര്‍ വിമാനത്താവളത്തിന്‌ അനുമതി നല്‍കാന്‍ എക്‌സ്‌പേര്‍ട്ട്‌ കമ്മിറ്റി ശിപാര്‍ശ നല്‍കി

Published on 16 March, 2013
കണ്ണൂര്‍ വിമാനത്താവളത്തിന്‌ അനുമതി നല്‍കാന്‍ എക്‌സ്‌പേര്‍ട്ട്‌ കമ്മിറ്റി ശിപാര്‍ശ നല്‍കി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‌ അനുമതി നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ എക്‌സ്‌പേര്‍ട്ട്‌ കമ്മിറ്റി ശിപാര്‍ശ ചെയ്‌തു. മട്ടന്നൂരിനടുത്ത്‌ മൂര്‍ഖന്‍പറമ്പില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട വിമാനത്താവളത്തിന്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്മിറ്റി യോഗം ചേര്‍ന്ന്‌ ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ട്‌ വച്ചിരുന്നു. ഇവ അംഗീകരിച്ച്‌ വിമാനത്താവള കമ്പനി അധികൃതര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വിമാനത്താവള നിര്‍മാണത്തിന്‌ അനുമതി നല്‍കാമെന്ന്‌ എക്‌സ്‌പേര്‍ട്ട്‌ കമ്മിറ്റി ശിപാര്‍ശ ചെയ്‌തത്‌.

നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‌ പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അനുമതി മാത്രമാണ്‌ ലഭിക്കാനുണ്‌ടായിരുന്നത്‌. കമ്മിറ്റിയുടെ ശിപാര്‍ശ പരിസ്ഥിതി-വനം മന്ത്രാലയം പരിശോധിച്ച്‌ അന്തിമ തീരുമാനം അറിയിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക