Image

ചൈനയില്‍ ഗര്‍ഭഛിദ്രങ്ങള്‍ ഏറുന്നതായി റിപ്പോര്‍ട്ട്‌

Published on 16 March, 2013
ചൈനയില്‍ ഗര്‍ഭഛിദ്രങ്ങള്‍ ഏറുന്നതായി റിപ്പോര്‍ട്ട്‌
ബീജിങ്‌: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍ കഴിഞ്ഞ നാലു ദശാബ്ദത്തിനിടെ നടന്നത്‌ 33 കോടി ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്‌. ചൈനീസ്‌ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ഒന്നില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ കുറയ്‌ക്കുന്ന നടപടിയും ചൈന സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത്‌ ബാധകമായിരുന്നു.

1980കളിലാണ്‌ കുടുംബത്തില്‍ ഒരു കുട്ടി മതിയെന്ന വിവാദം തീരുമാനം കൊണ്ടുവന്നത്‌. ഇത്തരമൊരു തീരുമാനം രാജ്യത്തിന്റെ സാന്‌പത്തിക വളര്‍ച്ചയെയും വികസനത്തിനും ഇടയാക്കിയെന്നും പറയുന്നു. നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്‌ ഒരു കുട്ടി മാത്രം മതിയെന്ന നിബന്ധന വന്നപ്പോള്‍, ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്‌ ആദ്യ കുട്ടി പെണ്ണാണെങ്കില്‍ ഒരു കുഞ്ഞ്‌ കൂടി ആവാമെന്ന വ്യവസ്ഥയില്‍ ഇളവ്‌ നല്‍കി. ഈ നിയമം ലംഘിക്കുന്നവര്‍ പിഴയൊടുക്കേണ്ടിയും വന്നിരുന്നു അതാണ്‌ ഗര്‍ഭഛിദ്രങ്ങള്‍ ഏറാന്‍ കാരണമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക